Latest News

നാഗ്പൂരില്‍ വന്‍ സംഘര്‍ഷം; ഔറംഗസീബിന്റെ ഖബര്‍ മാറ്റണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം (വീഡിയോ)

നാഗ്പൂരില്‍ വന്‍ സംഘര്‍ഷം; ഔറംഗസീബിന്റെ ഖബര്‍ മാറ്റണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ്ദള്‍ പ്രതിഷേധിച്ചതിന് പിന്നാലെയാണ് സംഘര്‍ഷം (വീഡിയോ)
X

നാഗ്പൂര്‍: മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ഖബര്‍ പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിന് പിന്നാലെ നാഗ്പൂരിലെ ചിത്‌നിസ് പാര്‍ക്ക്, മഹല്‍ പ്രദേശങ്ങളില്‍ സംഘര്‍ഷം.

നിരവധി കടകളും വാഹനങ്ങളും അഗ്നിശമനസേനാ വിഭാഗത്തിന്റെ വാഹനങ്ങളും കത്തിച്ചു. 25-30 ബൈക്കുകളും മൂന്നു കാറുകളും രണ്ടു ജെസിബിയും കത്തിനശിച്ചു. സംഘര്‍ഷം പിന്നീട് കോട്‌വാലി, ഗണേഷ്‌പേത് എന്നിവിടങ്ങളിലേക്ക് വ്യാപിച്ചതായും റിപോര്‍ട്ടുകള്‍ പറയുന്നു. ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പൊട്ടിച്ചാണ് പോലിസ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ഈ പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Next Story

RELATED STORIES

Share it