- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തരൂര്‍ കേരള രാഷ്ട്രീയത്തില്‍ അനിവാര്യന്‍; പിന്തുണയുമായി കെ മുരളീധരന് എംപി

കോഴിക്കോട്: ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ അനിവാര്യനാണെന്നും അദ്ദേഹത്തിന്റെ സേവനം പാര്‍ട്ടി വിനിയോഗിക്കുമെന്നാണ് കരുതുന്നതെന്നും കെപിസിസി മുന്‍ പ്രസിഡന്റ് കെ മുരളീധരന്. അദ്ദേഹത്തിന്റെ പേരില്‍ വിവാദമുണ്ടാക്കേണ്ടതില്ലായിരുന്നുവെന്നും കോണ്‍ഗ്രസ് പരിപാടികളില്‍ തരൂര്‍ പങ്കെടുക്കുന്നതാണ് നല്ലതെന്നും കെ മുരളീധരന് കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശശി തരൂരിന്റെ മലബാറിലെ പര്യടനങ്ങള്‍ക്ക് ഒരു വിലക്കുമില്ല. തരൂരിന്റെ എല്ലാ പരിപാടികളിലും എല്ലാ കോണ്‍ഗ്രസുകാര്‍ക്കും പങ്കെടുക്കാം. അതിന്റെ പേരില്‍ ആര്‍ക്കെതിരെയും നടപടി ഉണ്ടാവില്ലെന്നും കെ മുരളീധരന് വ്യക്തമാക്കി.
മൂന്ന് മാസം മുമ്പ് വരെ അദ്ദേഹം പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഇപ്പോള്‍ എന്തിനാണ് വിവാദമെന്ന് അറിയില്ല. കോണ്‍ഗ്രസിന്റെ അവിഭാജ്യഘടകമാണ് ശശി തരൂര്‍. എഐസിസി തിരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തിനെതിരേ താന്‍ നിലപാടെടുത്തിട്ടുണ്ട്. എന്നാല്‍, തരൂര്‍ ഇപ്പോള്‍ നേതാക്കളെ കാണുന്നതില്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ച കെ മുരളീധരന്, അതിനെ വേറെ ഒരു കണ്ണുകൊണ്ട് കാണേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു.
RELATED STORIES
ഒമാനില്‍ മാന്‍ഹോളില്‍ വീണ് ചികിത്സയിലായിരുന്ന നഴ്സ് മരിച്ചു
25 May 2025 1:35 PM GMTഐ വൈ സി സി ബഹ്റൈയ്ന് -' യൂത്ത് ഫെസ്റ്റ് 2025 ' ജൂണ്‍ 27 ന്
17 May 2025 6:01 PM GMTകുവൈത്തില്‍ തീപിടിത്തത്തില്‍ തിരൂര്‍ സ്വദേശിയായ പ്രവാസി മലയാളി മരിച്ചു
4 May 2025 1:53 PM GMTകുവൈത്തിൽ മലയാളി ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ
1 May 2025 11:42 AM GMTറഹീം കേസ് വീണ്ടും മാറ്റി; അടുത്ത സിറ്റിങ് മെയ് അഞ്ചിന്
14 April 2025 8:22 AM GMTഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ആവശ്യപ്പെട്ട് യുഎഇ
23 March 2025 12:19 AM GMT