- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഘര്‍ഷ സാധ്യത; കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ജനുവരി എട്ടുവരെ അടച്ചിടും

കോട്ടയം: വിദ്യാര്‍ഥി സമരം നടക്കുന്ന കോട്ടയം തെക്കുംതല കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ട് അടച്ചിടാന്‍ ജില്ലാ കലക്ടര്‍ ഡോ.പി കെ ജയശ്രീ ഉത്തരവിട്ടു. ഇന്ന് മുതല്‍ ജനുവരി എട്ട് വരെ സ്ഥാപനം അടച്ചിടും. സബ് കലക്ടര്‍ നല്‍കിയ അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ നടപടി. ഹോസ്റ്റലുകള്‍ ഒഴിയണമെന്ന് ഉത്തരവില്‍ പറയുന്നു.
ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഉത്തരവിന്‍മേ നടപടി സ്വീകരിക്കണം. 2011ലെ കേരള പോലിസ് ആക്ടിലെ വകുപ്പ് 81 പ്രകാരമാണ് നടപടി. ഡിസംബര്‍ അഞ്ച് മുതല്‍ വിദ്യാര്‍ഥികളുടെ സമരം നടന്നുവരികയാണ്. ഞായറാഴ്ച മുതല്‍ നിരാഹാരം ഉള്‍പ്പെടെയുള്ള ശക്തമായ സമരപരിപാടികളിലേക്ക് കടക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അനിഷ്ടസംഭവങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും ക്രമസമാധാനപാലനത്തെ ദോഷകരമായി ബാധിക്കാനിടയുണ്ടെന്നും കാട്ടി സബ് കലക്ടര്‍ റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതുപ്രകാരം 2011ലെ കേരള പോലിസ് ആക്ടിലെ വകുപ്പ് 81 പ്രകാരമാണ് കോളജ് പൂട്ടാന്‍ ഉത്തരവിട്ടത്. എന്നാല്‍, സമരം തുടരുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് വിദ്യാര്‍ഥികള്‍.
ഹോസ്റ്റല്‍ ഒഴിയില്ലെന്നും സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ അഞ്ചുമുതലാണ് വിദ്യാര്‍ഥികള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ ജാതിവിവേചനത്തിനെതിരേ വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്. എസ്‌സി-എസ്ടി വിഭാഗങ്ങള്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനം നിഷേധിക്കുന്ന സാഹചര്യമുണ്ടായെന്നാണ് ആരോപണം. സ്ഥാപനത്തിലെ വനിതാ ജിവനക്കാരെക്കൊണ്ട് ഡയറക്ടറുടെ വീട്ടുജോലികള്‍ ചെയ്യിക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു.
RELATED STORIES
മക്കയിലെ ഗ്രാന്‍ഡ് മസ്ജിദില്‍ ഇന്നലെ പ്രാര്‍ത്ഥനക്കെത്തിയത് 40...
27 March 2025 2:01 AM GMTപോലിസിനെ കണ്ടാല്‍ പാന്റില്‍ വിസര്‍ജിച്ച് രക്ഷപ്പെടുന്ന മോഷ്ടാവിനെ...
27 March 2025 1:40 AM GMTബിജെപി നേതാവ് അനില്‍ ടൈഗര്‍ മഹാതോയെ വെടിവച്ചു കൊന്നു
27 March 2025 1:13 AM GMTകരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍കയറി വെട്ടിക്കൊന്നു
27 March 2025 12:48 AM GMTപ്രവാസികളെ ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവിനെ ഇന്റര്‍പോള്‍ പിടികൂടി
27 March 2025 12:44 AM GMTമദ്യലഹരിയില്‍ പരീക്ഷ എഴുതാനെത്തി വിദ്യാര്‍ഥി; ബാഗില്‍ മദ്യക്കുപ്പിയും...
27 March 2025 12:37 AM GMT