- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെറെയില്‍: സാമൂഹികാഘാത പഠനത്തിന് ഏജന്‍സികളെ ക്ഷണിച്ച് കലക്ടര്‍മാര്‍; പാത കടന്നുപോകുന്ന വില്ലേജുകളുടെ പട്ടികയായി
സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്‌പെഷല്‍ തഹസില്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
തിരുവനന്തപുരം: കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ (കെറെയില്‍) നടപ്പാക്കുന്ന അര്‍ധ അതിവേഗ പാതയായ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിന് ഏജന്‍സികളെ ക്ഷണിച്ച് കലക്ടര്‍മാര്‍ ടെന്‍ഡര്‍ വിളിച്ചു. ഒരുമാസത്തിനകം ഏജന്‍സികളെ നിശ്ചയിച്ച് റവന്യൂ വകുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും. മൂന്ന് മാസത്തിനകം സര്‍വേ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 530 കിലോമീറ്റര്‍ നീളത്തിലാണ് പാത നിര്‍മിക്കുന്നത്.
2013ലെ ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപരിഹാരത്തിനും സുതാര്യതക്കും പുരനധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമമനു നുസരിച്ച് ഏറ്റെടുക്കല്‍ മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കപ്പെടുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരശേഖരണത്തിനുമായാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.
പതിനൊന്നു ജില്ലകളിലൂടെയാണ് സില്‍വര്‍ലൈന്‍ കടന്നു പോകുന്നത്. സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന പതിനൊന്ന് ജില്ലകളിലും ഇതു സംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാ ജില്ലകളിലും സ്‌പെഷല്‍ തഹസില്‍ദാര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
കെറെയില്‍ പാത കടന്നു പോകുന്ന വില്ലേജുകള്‍
തിരുവനന്തപുരം ജില്ല: കടകംപള്ളി, ആറ്റിപ്ര, കഴക്കൂട്ടം, കഠിനംകുളം, പള്ളിപ്പുറം, വെയിലൂര്‍, അഴൂര്‍, കൂന്തള്ളൂര്‍, കീഴാറ്റിങ്ങല്‍, ആറ്റിങ്ങല്‍, കരവാരം, മണമ്പൂര്‍, നാവായിക്കുളം, പള്ളിക്കല്‍.
കൊല്ലം: പാരിപ്പള്ളി, കല്ലുവാതുക്കല്‍, ചിറക്കര, മീനാട്, ആദിച്ചനല്ലൂര്‍, തഴുത്തല, തൃക്കോവില്‍വട്ടം, വടക്കേവിള, കൊറ്റങ്കര, ഇളമ്പള്ളൂര്‍, മുളവന, പവിത്രേശ്വരം, കുന്നത്തൂര്‍, പോരുവഴി, ശാസ്താംകോട്ട.
പത്തനംതിട്ട / ആലപ്പുഴ: കടമ്പനാട്, പള്ളിക്കല്‍, പാലമേല്‍, നൂറനാട്, പന്തളം, വെണ്‍മണി, മുളക്കുഴ, ആറന്മുള, കോയിപ്രം, ഇരവിപേരൂര്‍, കല്ലൂപ്പാറ, കവിയൂര്‍,കുന്നന്താനം.
കോട്ടയം: മാടപ്പള്ളി, തോട്ടയ്ക്കാട്, വാകത്താനം, പുതുപ്പള്ളി, പനച്ചിക്കാട്, വിജയപുരം, നാട്ടകം, മുട്ടമ്പലം, പെരുമ്പായിക്കാട്, പേരൂര്‍, ഏറ്റുമാനൂര്‍, കാണക്കാരി, ഞീഴൂര്‍, കുറവിലങ്ങാട്, കടുത്തുരുത്തി, മുളക്കുളം.
എറണാകുളം: പിറവം, മണീട്, തിരുവാണിയൂര്‍, കുരീക്കാട്, കാക്കനാട്, പുത്തന്‍കുരിശ്, കുന്നത്തുനാട്, കിഴക്കമ്പലം, ആലുവ ഈസ്റ്റ്, കീഴ്മാട്, ചൊവ്വര, ചെങ്ങമനാട്, നെടുമ്പാശേരി, പാറക്കടവ്, അങ്കമാലി.
തൃശൂര്‍: കാടുകുറ്റി, അണ്ണല്ലൂര്‍, ആളൂര്‍, കല്ലേറ്റുംകര, കല്ലൂര്‍ തെക്കുമുറി, താഴെക്കാട്, കടുപ്പശ്ശേരി, മുരിയാട്, ആലത്തൂര്‍, ആനന്ദപുരം, മാടായിക്കോണം, പൊറത്തിശ്ശേരി, ഊരകം, ചേര്‍പ്പ്, ചൊവ്വൂര്‍, വെങ്ങിണിശ്ശേരി, കണിമംഗലം, കൂര്‍ക്കഞ്ചേരി, തൃശൂര്‍, പൂങ്കുന്നം, വിയ്യൂര്‍, കുറ്റൂര്‍, പല്ലിശ്ശേരി, പേരാമംഗലം, ചൂലിശ്ശേരി, കൈപ്പറമ്പ്, ചെമ്മന്‍തട്ടി, ചേരാനല്ലൂര്‍, ചൂണ്ടല്‍, ചൊവ്വന്നൂര്‍, എരനല്ലൂര്‍, പഴഞ്ഞി, പോര്‍ക്കളം, അഞ്ഞൂര്‍, അവനൂര്‍.
മലപ്പുറം: ആലങ്കോട്, കാലടി, വട്ടംകുളം, തവനൂര്‍, തിരുനാവായ, തലക്കാട്, തൃക്കണ്ടിയൂര്‍, തിരൂര്‍, നിറമരുതൂര്‍, താനാളൂര്‍, പരിയാപുരം, താനൂര്‍, നെടുവ, അരിയല്ലൂര്‍, വള്ളിക്കുന്ന്.
കോഴിക്കോട്: കരുവന്‍തിരുത്തി, ബേപ്പൂര്‍, പന്നിയങ്കര, കോഴിക്കോട് സിറ്റി, കസബ, പുതിയങ്ങാടി, ചേമഞ്ചേരി, ചെങ്ങോട്ടുകാവ്, പന്തലായനി, മൂടാടി, തിക്കോടി, വിയ്യൂര്‍, പയ്യോളി, ഇരിങ്ങല്‍, വടകര, നടക്കുതാഴ, ചോറോട്, ഒഞ്ചിയം, അഴിയൂര്‍.
കണ്ണൂര്‍: തിരുവങ്ങാട്, തലശ്ശേരി, കോടിയേരി, ധര്‍മടം, മുഴപ്പിലങ്ങാട്, എടക്കാട്, കടമ്പൂര്‍, ചേലോറ, കണ്ണൂര്‍, പള്ളിക്കുന്ന്, ചിറക്കല്‍, വളപട്ടണം, പാപ്പിനിശ്ശേരി, കണ്ണപുരം, ചെറുകുന്ന്, ഏഴോം, മാടായി, കുഞ്ഞിമംഗലം, പയ്യന്നൂര്‍.
കാസര്‍കോട്: തൃക്കരിപ്പൂര്‍ സൗത്ത്, നോര്‍ത്ത്, ഉദിനൂര്‍, മണിയാട്ട്, പിലിക്കോട്, ചെറുവത്തൂര്‍, പേരോല്‍, നീലേശ്വരം, ഹൊസ്ദുര്‍ഗ്, കാഞ്ഞങ്ങാട്, അജാനൂര്‍, പള്ളിക്കര, കോട്ടിക്കുളം, ഉദുമ, കളനാട്, തളങ്കര, കുഡ്‌ലു.
RELATED STORIES
അല്ലു അര്‍ജുന്റെ വസതിയില്‍ ആക്രമണം; എട്ട് പേര് അറസ്റ്റില്‍
22 Dec 2024 1:42 PM GMTഭര്‍ത്താവില്‍ നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്‍ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMTമുസ്ലിം യുവാവിനെ ബലമായി ''ഹിന്ദുമതത്തില്‍'' ചേര്‍ത്തു;...
22 Dec 2024 3:43 AM GMT