Latest News

ബീവറേജസില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, കടകളില്‍ വരുന്നവര്‍ക്ക് വേണം; തീരുമാനം പുനപ്പരിശോധിക്കണമെന്ന് കെ സുധാകരന്‍

സ്വന്തം ആളുകള്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കാനാണ് റാങ്ക് ലിസ്റ്റ് നീട്ടാത്തത്. ഇവ്വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു

ബീവറേജസില്‍ ക്യൂ നില്‍ക്കുന്നവര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ട, കടകളില്‍ വരുന്നവര്‍ക്ക് വേണം; തീരുമാനം പുനപ്പരിശോധിക്കണമെന്ന് കെ സുധാകരന്‍
X

തിരുവനന്തപുരം: കടകളില്‍ വന്നുപോകുന്നവര്‍ക്ക് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റു വേണമെന്നുമുള്ള സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കണമെന്നും കെ സുധാകരന്‍. ബാറില്‍ നൂറു കണക്കിന് പേര്‍ ക്യൂ നില്‍ക്കുമ്പോള്‍ വാകസിന്‍ സര്‍ട്ടിഫിക്കറ്റ് വേണ്ടെ. ഇതെന്തൊരു വിരോധാഭാസമാണ്. ഇത് വിവേചനപരമാണ്. സര്‍ക്കാര്‍ തിരുത്തണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാത്ത സര്‍ക്കാര്‍ തീരുമാനം തൊഴില്‍ പ്രതീക്ഷിച്ചിരുന്ന ആയിരങ്ങളുടെ മേല്‍ തീപ്പൊരു ചാറ്റുന്നതാണ്. യുഡിഎഫിന്റെ കാലത്ത് മൂന്ന് കൊല്ലം എന്ന കാലവധി നാലര വര്‍ഷം വരെ നീട്ടിയിട്ടുണ്ട്. സര്‍ക്കാരിന് എന്ത് തടസ്സമാണ് ഇക്കാര്യത്തിലുള്ളതെന്നും അദ്ദേഹം ചോദിച്ചു.

സ്വന്തം ആളുകള്‍ക്ക് താല്‍ക്കാലിക നിയമനം നല്‍കാനാണ് റാങ്ക് ലിസ്റ്റ് നീട്ടാത്തത്. ഇവ്വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

Next Story

RELATED STORIES

Share it