Latest News

മുസ്‌ലിം ലീഗ് രക്തത്തിലും മജ്ജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടി; ആക്ഷേപവുമായി കെ സുരേന്ദ്രന്‍

മുസ്‌ലിം ലീഗ് രക്തത്തിലും മജ്ജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടി; ആക്ഷേപവുമായി കെ സുരേന്ദ്രന്‍
X

തിരുവനന്തപുരം: രക്തത്തിലും മജ്ജയിലും മാംസത്തിലും വര്‍ഗീയതയുള്ള പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ലീഗിനെ ഇടത് മുന്നണിയിലെടുക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. ലീഗിന് മതേതര സര്‍ട്ടിഫിക്കറ്റ് കൊടുക്കുകയാണ് എം വി ഗോവിന്ദന്‍. യുസി രാമന് പോലും ലീഗില്‍ അംഗത്വമില്ല. മുസ്‌ലിംകള്‍ക്ക് മാത്രം അംഗത്വം നല്‍കുന്ന പേരില്‍തന്നെ മതമുള്ള പാര്‍ട്ടിയാണ് ലീഗ്. ഷാബാനു കേസില്‍ എന്തായിരുന്നു ലീഗിന്റെ നിലപാടെന്ന് സിപിഎം മറക്കരുത്. അതേ നിലപാടാണ് ഇപ്പോഴും അവര്‍ക്കുള്ളത്.

വിഭജന സമയത്ത് ഇന്ത്യാ വിരുദ്ധ സമീപനമാണ് അവര്‍ കൈക്കൊണ്ടത്. അവസരവാദപരമായ രാഷ്ട്രീയമാണ് സിപിഎമ്മിനുള്ളത്. കച്ചവട പാര്‍ട്ടിയും സംഘടിത മതശക്തിയുമായ ലീഗിനെ മുന്നണിയിലെടുക്കുമ്പോള്‍ ഭൂരിപക്ഷ സമുദായത്തോട് എന്ത് സന്ദേശമാണ് സിപിഎം നല്‍കുന്നതെന്നും കെ സുരേന്ദ്രന്‍ ചോദിച്ചു. ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫില്‍ നിന്നുകൊണ്ട് എല്‍ഡിഎഫിനെ പിന്തുണയ്ക്കുന്ന പാര്‍ട്ടിയായി മുസ്‌ലിം ലീഗ് മാറി.

സിപിഎമ്മിനെ പിന്താങ്ങുന്ന ലീഗിന്റെ നിലപാടിനെ കോണ്‍ഗ്രസും പിന്തുണയ്ക്കുകയാണ്. മുസ്‌ലിം ലീഗ് മതേതര പാര്‍ട്ടിയാണെന്ന് സിപിഎമ്മിന് എങ്ങനെയാണ് പറയാന്‍ കഴിയുന്നത്. ലീഗിന്റെ മുന്നണി പ്രവേശന കാര്യത്തില്‍ സിപിഐയില്‍ അടി തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. സിപിഐയിലെ ഉന്നത നേതാവ് ലീഗിനെ പിന്തുണയ്ക്കുന്നു. ഇത് ഇവിടുത്തെ അടിസ്ഥാന ജനവിഭാഗത്തോടുള്ള വെല്ലുവിളിയാണ്. വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് ഇടതുപക്ഷം നടത്തുന്ന അവിശുദ്ധ കൂട്ടുകെട്ടിനെതിരേ ബിജെപി പ്രചരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it