Latest News

കല്ലമ്പലത്ത് മരിച്ച ആതിരയുടെ ഭര്‍തൃമാതാവ് തൂങ്ങി മരിച്ച നിലയില്‍

കല്ലമ്പലത്ത് മരിച്ച ആതിരയുടെ ഭര്‍തൃമാതാവ് തൂങ്ങി മരിച്ച നിലയില്‍
X
തിരുവനന്തപുരം: കല്ലമ്പലത്ത് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലം സുനിതാഭവനില്‍ ശ്യാമളയെയാണ് വീടിന് തൊട്ടടുത്തുള്ള കോഴിഫാമില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തിയത്. ഇന്ന് രാവിലെയാണ് സംഭവം കണ്ടത്ത്.


ജനുവരി 15-നാണ് ഇവരുടെ മരുമകളായിരുന്ന ആതിരയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിരുന്നു. അന്ന് ആതിരയുടെ വിവാഹം കഴിഞ്ഞ് ഒന്നരമാസമേ ആയിരുന്നുള്ളൂ. ആതിരയുടേത് ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. സമീപത്ത് കാണപ്പെട്ട കറിക്കത്തി ഉപയോഗിച്ച് തന്നെയാണ് കഴുത്ത് അറുത്തിരിക്കുന്നത്. ആത്മഹത്യയ്ക്ക് മുമ്പായി ഉണ്ടാക്കിയതാകാം കൈകളിലെ മുറിവുകള്‍. ഇത്രയുമാണ് വിവാഹം കഴിഞ്ഞ് ഒന്നരമാസത്തിനുള്ളില്‍ വീട്ടിലെ കുളിമുറിയില്‍ കൈ ഞരമ്പുകളും കഴുത്തും അറ്റ് മരിച്ചുകിടന്ന ആതിരയുടെ മരണത്തില്‍ ലഭിച്ചിരിക്കുന്ന വിവരം.

ആതിരയുടെ മരണം കൊലപാതകമാണെന്നതിന് വിദൂര സാധ്യത മാത്രമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്. കൊലപാതകമാണെങ്കില്‍ ഫോറന്‍സിക് സയന്‍സില്‍ അവഗാഹമുള്ള ഒരാള്‍ക്ക് മാത്രം നടത്താവുന്നത് എന്നാണ് വിലയിരുത്തല്‍. 15-ലധികം പേരെ ഇതിനോടകംം ചോദ്യം ചെയ്തിട്ടും കൊലപാതകത്തിലേക്കോ, ആത്മഹത്യയിലേക്കോ ബന്ധിപ്പിക്കാവുന്ന ആയ ഒന്നും ലഭിച്ചിട്ടില്ല. ഭര്‍ത്താവിന്റെയും ആതിരയുടെയും കുടുംബത്തിന് മരണത്തില്‍ സംശയമുണ്ടെന്ന് നേരത്തേ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.




Next Story

RELATED STORIES

Share it