- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കനിവ് 108 ആംബുലന്‍സ്; സംസ്ഥാനതല ബോധവല്‍ക്കരണ കാംപയിന് തുടക്കമായി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ആംബുലന്‍സ് പദ്ധതിയായ കനിവ് 108 ആബുലന്‍സ് ബോധവത്ക്കരണ കാംപയിന് തുടക്കമായി. കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. പദ്ധതി ആരംഭിച്ച് ഇതുവരെ 6,10,000 ട്രിപ്പുകളാണ് ഓടിയത്. സംസ്ഥാനത്തുടനീളം 316 ബേസിക് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളാണ് വിന്യസിച്ചിരിക്കുന്നത്. ഈ സേവനം കൂടുതല്‍ ജനങ്ങള്‍ക്ക് പ്രയോജനകരമാകാനാണ് ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നത്.
കനിവ് 108 ആംബുലന്‍സ് സേവനങ്ങള്‍, എങ്ങനെ ഉപയോഗപ്പെടുത്താം, ആംബുലന്‍സിലുള്ള സംവിധാനങ്ങള്‍ എന്നിവ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്രചരിപ്പിക്കും. ബോധവത്കരണ പോസ്റ്ററുകള്‍, ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍ എന്നിവ സ്ഥാപിക്കും. കൂടാതെ പൊതുയിടങ്ങളിലും സ്‌കൂള്‍, കോളജ് തലങ്ങളിലും ഇതിനായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. ഇതിന് പുറമെ സിനിമ തിയറ്ററുകള്‍ വഴിയും സമൂഹമാധ്യമങ്ങള്‍ വഴിയും കനിവ് 108 ആംബുലന്‍സ് പദ്ധതിയുടെ പ്രാധാന്യം പ്രചരിപ്പിക്കും. ഇഎംആര്‍ഐ ഗ്രീന്‍ ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ കൃഷ്ണം രാജു, സീനിയര്‍ വൈസ് പ്രസിഡന്റ് കുമാര്‍ രാമലിംഗം, സംസ്ഥാന ഓപറേഷന്‍സ് മേധാവി ശരവണന്‍ അരുണാചലം എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT