Latest News

പോക്‌സോ കേസ്: കണ്ണൂര്‍ ശിശുക്ഷേമ സമിതി അധ്യക്ഷനെ ചുമതലകളില്‍ നിന്നും ഒഴിവാക്കി

അതേസമയം, വനിത കൗണ്‍സിലറുടെ സാന്നിധ്യത്തിലാണ് കൗണ്‍സിലിങ് നടത്തിയതെന്നും തന്നെ മനപ്പൂര്‍വ്വം വേട്ടയാടുകയാണെന്നും പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണന്നും ഇഡി ജോസഫ് പറഞ്ഞു.

പോക്‌സോ കേസ്: കണ്ണൂര്‍ ശിശുക്ഷേമ സമിതി അധ്യക്ഷനെ ചുമതലകളില്‍ നിന്നും ഒഴിവാക്കി
X

കണ്ണൂര്‍: പോക്‌സോ കേസില്‍ ആരോപണ വിധേയനായ കണ്ണൂര്‍ ശിശുക്ഷേമ സമിതി കണ്ണൂര്‍ ജില്ലാ ചെയര്‍മാനെ വകുപ്പ് തല അന്വേഷണം തീരുന്നത് വരെ ചുമതലകളില്‍ നിന്നും ഒഴിവാക്കി. കൗണ്‍സിലിങ്ങിനെത്തിയപ്പോള്‍ മോശമായി പെരുമാറിയെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 21നാണ് പരാതിക്കിടയായ സംഭവം. മറ്റൊരു പീഡന കേസിലെ ഇര ആയ കുട്ടിയെ തലശ്ശേരി പോക്‌സോ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ആണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ കൗണ്‍സിലിംഗിന് അയച്ചത്. എരഞ്ഞോളിയില്‍ ഉള്ള സിഡബ്ലൂസിയുടെ ഓഫിസില്‍ വെച്ച് ചെയര്‍മാന്‍ ഇഡി ജോസഫ് ആണ് പെണ്‍കുട്ടിയെ കൗണ്‍സിലിങിന് വിധേയമാക്കിയത്.

ഇതിനിടെ ചെയര്‍മാന്‍ മോശമായി പെരുമാറിയെന്നാണ് കേസ്. ആദ്യ കേസില്‍ മജിസ്‌ട്രേറ്റിന് രഹസ്യമൊഴി നല്‍കുന്നതിനിടെ ആണ് സിഡബ്ല്യുസി ചെയര്‍മാന്റെ ഭാഗത്തു നിന്നുണ്ടായ മോശമായ ഇടപെടലിനെ കുറിച്ച് പെണ്‍കുട്ടി മജിസ്‌ട്രേറ്റിനോട് വെളിപ്പെടുത്തിയത്.

തുടര്‍ന്ന് കോടതിയുടെ നിര്‍ദേശ പ്രകാരം തലശ്ശേരി സ്‌റ്റേഷനിലെ വനിത പോലിസ് ഇന്‍സ്‌പെക്ടര്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പിന്നാലെ ആണ് ഇഡി ജോസഫിനെതിരെ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം, വനിത കൗണ്‍സിലറുടെ സാന്നിധ്യത്തിലാണ് കൗണ്‍സിലിങ് നടത്തിയതെന്നും തന്നെ മനപ്പൂര്‍വ്വം വേട്ടയാടുകയാണെന്നും പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണന്നും ഇഡി ജോസഫ് പറഞ്ഞു.

Next Story

RELATED STORIES

Share it