Latest News

കേരള ഫീഡ്‌സ് കാലിത്തീറ്റയില്‍ വിഷബാധ; കണ്ണൂരില്‍ എട്ട് പശുക്കള്‍ ചത്തു, അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്

കേരള ഫീഡ്‌സ് കാലിത്തീറ്റയില്‍ വിഷബാധ; കണ്ണൂരില്‍ എട്ട് പശുക്കള്‍ ചത്തു, അന്വേഷണത്തിന് ഉത്തരവിട്ട് മൃഗസംരക്ഷണ വകുപ്പ്
X

കണ്ണൂര്‍: നായാട്ടുപാറ കോവൂരിലെ ഡയറി ഫാമില്‍ കേരള സര്‍ക്കാര്‍ ഉല്‍പ്പന്നമായ കേരള ഫീഡ്‌സ് കാലിത്തീറ്റ കഴിച്ച എട്ട് പശുക്കള്‍ ചത്തു. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കാലിത്തീറ്റയുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. വിഷബാധ കാലിത്തീറ്റയില്‍ നിന്നുതന്നെയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ പറഞ്ഞു. ചക്കരക്കല്‍ മാമ്പ സ്വദേശി പ്രതീഷ് നടത്തുന്ന ഫാമിലാണ് ഒരാഴ്ചയ്ക്കിടെ മൂന്ന് പശുക്കളും അഞ്ച് കിടാവുകളും ചത്തത്. കേരള സര്‍ക്കാര്‍ ഉല്‍പ്പന്നമായ കേരള ഫീഡ്‌സ് കാലിത്തീറ്റയാണ് ഫാമിലെ പശുക്കള്‍ക്ക് നല്‍കിയിരുന്നത്.

കഴിഞ്ഞ നവംബര്‍ 21ന് ഫാമിലേക്ക് എത്തിച്ച 100 ചാക്ക് കാലിത്തീറ്റയില്‍ 60 ചാക്കാണ് പശുക്കള്‍ക്ക് നല്‍കിയത്. പിന്നാലെ പശുക്കള്‍ അവശ നിലയിലായി. തൊട്ടടുത്ത ദിവസം എട്ട് പശുക്കള്‍ ചത്തു. കാലിത്തീറ്റ കഴിച്ച കോഴികളും ചത്ത് വീണതോടെയാണ് വിഷബാധ കാലിത്തീറ്റയില്‍ നിന്നാണന്ന സംശയം ബലപ്പെട്ടത്. ഒപ്പം ജില്ലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും കാലിത്തീറ്റയെക്കുറിച്ച് പരാതി ഉയര്‍ന്നു. പിന്നാലെയാണ് മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തില്‍ നിര്‍മാതാക്കളായ കേരള ഫീഡ്‌സും പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it