Latest News

കണ്ണൂര്‍ വിസി നിയമനം: മന്ത്രി ആര്‍ ബിന്ദുവിന്റെ കത്തില്‍ ശിപാര്‍ശയില്ല, നിര്‍ദേശം മാത്രമേയുള്ളുവെന്നും ലോകായുക്ത

ഈ മാസം നാലിന് മുന്‍പ് ലോകായുക്തയെ അപ്രസക്തമാക്കുന്ന ഓര്‍ഡിനന്‍സ് പാസാകുമോ എന്നും ലോകായുക്ത

കണ്ണൂര്‍ വിസി നിയമനം: മന്ത്രി ആര്‍ ബിന്ദുവിന്റെ കത്തില്‍ ശിപാര്‍ശയില്ല, നിര്‍ദേശം മാത്രമേയുള്ളുവെന്നും ലോകായുക്ത
X

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയിലെ വൈസ് ചാന്‍സിലര്‍ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ കത്തില്‍ ശിപാര്‍ശ ഇല്ലെന്നും നിര്‍ദേശം മാത്രമേയുള്ളുവെന്നും ലോകായുക്ത. വിസി നിയമനത്തില്‍ അധികാര ദുര്‍വിനിയോഗം നടത്തിയ മന്ത്രിയെ അയോഗ്യയാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്തയുടെ നിരീക്ഷണം.

വിസിയെ നിയമിക്കുന്നതില്‍ സമ്മര്‍ദമുണ്ടെങ്കില്‍ പുനര്‍നിയമനം ഗവര്‍ണര്‍ അംഗീകരിച്ചതെന്തിനെന്ന് ഉപലോകായുക്ത ചോദിച്ചു. മന്ത്രി ആര്‍ ബിന്ദുവിന്റെ കത്തില്‍ ഒരിടത്തും റെക്കമെന്റ് എന്നില്ല, പ്രൊപ്പോസ് എന്നെ ഉളളൂ. പ്രൊപോസല്‍ തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നും ലോകായുക്ത വ്യക്തമാക്കി.

വിസി നിയമനത്തില്‍ പുതിയതായി എന്താണ് കോടതിക്ക് അന്വേഷിക്കാന്‍ ഉള്ളതെന്നും ലോകായുക്ത ചോദിച്ചു. അതേസമയം, വിസിയുടെ പേര് നിര്‍ദേശിക്കാന്‍ ഗവര്‍ണറാണ് ആവശ്യപ്പെട്ടതെന്നും സര്‍ക്കാര്‍ ലോകായുക്തയെ അറിയിച്ചു. എന്നാല്‍ ഹര്‍ജിക്കാരന്റെ രാഷ്ട്രീയം നോക്കിയാവണം ലോകായുക്ത നടപടി സ്വീകരിക്കേണ്ടതെന്നാണ് സര്‍ക്കാരിന്റെ വാദം. ഹരജിക്കാരന്‍ മുന്‍ പ്രതിപക്ഷ നേതാവാണെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. മന്ത്രി ആര്‍ ബിന്ദുവിനെതിരായ കേസ് ഈ മാസം നാലിലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് വാദം കേള്‍ക്കുമെന്നും ലോകായുക്ത അറിയിച്ചു. അതിനു മുമ്പ് ലോകായുക്തയെ അപ്രസക്തമാക്കുന്ന ഓര്‍ഡിനന്‍സ് പാസാകുമോയെന്നും സര്‍ക്കാരിനോട് ലോകായുക്ത ചോദിച്ചു.

വിസിയുടെ പുനര്‍നിയമനം ആവശ്യപ്പെട്ട് കത്തെഴുതാന്‍ മന്ത്രി ആര്‍ ബിന്ദുവിന് അധികാരമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സെര്‍ച്ച് കമ്മറ്റിക്ക് മാത്രമാണ് വിസിയെ തിരഞ്ഞെടുക്കാനുള്ള അധികാരം. വിസി നിയമന ഉത്തരവില്‍ ഒപ്പ് വെച്ചത് സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ ഒഴിവാക്കാനെന്നും കോടതിയില്‍ നിന്ന് വന്ന നോട്ടീസ് താന്‍ വായിച്ചിട്ടില്ലെന്നും ഗവര്‍ണര്‍ അറിയിച്ചിരുന്നു. കണ്ണൂര്‍ വിസിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് ശുപാര്‍ശ ചെയ്ത് മന്ത്രി കത്തയച്ചത് ചട്ട ലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്നായിരുന്നു പ്രതിപക്ഷ സംഘടനകളുടെ വിമര്‍ശനം.

Next Story

RELATED STORIES

Share it