Latest News

മുസ്‍ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി

മുസ്‍ലിംകൾക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി
X

ബംഗളൂരു: മുസ്ലിംകള്‍ക്കെതിരെ വീണ്ടും വിദ്വേഷ വീഡിയോയുമായി ബിജെപി. പാര്‍ട്ടി കര്‍ണാടക യൂണിറ്റാണ് വീഡിയോ പുറത്ത് വിട്ടത്. ഇസ്ലാമോഫോബിയ നിറഞ്ഞ വീഡിയോക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

അനിമേറ്റഡ് വീഡിയോയുടെ തുടക്കത്തില്‍ കിളിക്കൂടിനുള്ളിലെ മൂന്ന് മുട്ടകളാണ് കാണിച്ചിരിക്കുന്നത്. ഇതില്‍ ഓരോന്നിലും എസ്സി, എസ്ടി, ഒബിസി എന്ന് എഴുതിയിട്ടുണ്ട്. ഈ കൂട്ടിലേക്ക് മുസ്ലിം എന്നെഴുതിയ മുട്ട രാഹുല്‍ ഗാന്ധിയും സിദ്ധരാമയ്യയും ചേര്‍ന്ന് കൊണ്ടുവെക്കുന്നു. പിന്നീട് മുട്ടവിരിഞ്ഞ് കിളികള്‍ പുറത്ത് വരുമ്പോള്‍ മുസ്ലിം എന്നെഴുതിയ മുട്ടയില്‍ നിന്നെത്തിയ കിളിക്ക് മാത്രം രാഹുല്‍ ഗാന്ധി ഫണ്ടുകള്‍ നല്‍കുന്നതാണ് വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

എക്‌സില്‍ നാല് മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. പലരും വീഡിയോ തിരഞ്ഞെടുപ്പ് കമ്മീഷന് ടാഗ് ചെയ്തിട്ടുണ്ട്. വിഡിയോയില്‍ നടപടിയെടുക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്‍ സമീപനത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സാകേത് ഗോഖലെ രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്രത്തോളം ദുര്‍ബലമായ അവസ്ഥ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.


തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു തമാശയായി മാറി. ബിജെപിക്കും മോദിക്കും ഒരു നിയമവും ബാധകമല്ലാത്ത സ്ഥിതിയാണുള്ളത്. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ രാജ്യത്തിന് ഇനിയും അഭിമാനിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയെ അപമാനകരമെന്നാണ് തമിഴ്‌നടന്‍ പ്രകാശ് രാജ് വിശേഷിപ്പിച്ചത്. കര്‍ണാടക ബിജെപിയെ ഒരു പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it