Latest News

ജാതി സെന്‍സസ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്

ജാതി സെന്‍സസ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കര്‍ണാടകയില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്
X

ബെംഗളൂരു: കര്‍ണാടകയില്‍ നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍. സമഗ്ര ജാതി സെന്‍സസ് റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. കര്‍ണാടക പിന്നാക്ക വികസന കമ്മിഷന്‍ ചെയര്‍മാന്‍ ജയപ്രകാശ് ഹെഗ്‌ഡെയാണ് റിപോര്‍ട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കൈമാറിയത്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്ന് ജാതി സെന്‍സസ് നടപ്പാക്കും എന്നതായിരുന്നു. പ്രതിഷേധവുമായി ജാതി സംഘടനകള്‍ രംഗത്തെത്തി. റിപോര്‍ട്ട് സ്വീകരിച്ചാല്‍ കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് കടക്കുമെന്ന് ലിംഗായത്ത് സഭ നേതൃത്വം വ്യക്തമാക്കി. നേരത്തെ വൊക്കലിഗ ലിംഗായത്ത് വിഭാഗങ്ങളിലെ എംഎല്‍എമാര്‍ പാര്‍ട്ടി വ്യത്യാസം ഇല്ലാതെ റിപോര്‍ട്ടിന് എതിരെ രംഗത്ത് വന്നിരുന്നു. കൃത്യമായി ഓരോ ജാതിവിഭാഗത്തിനും റിപോര്‍ട്ടില്‍ പ്രാതിനിധ്യം നല്‍കിയിട്ടില്ലെന്നായിരുന്നു ആരോപണം. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ അടക്കമുള്ള നേതാക്കള്‍ വിവിധ സമുദായ നേതാക്കളുമായി സമവായ ചര്‍ച്ച നടത്തി വരികയാണ്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാതി സെന്‍സസ് റിപോര്‍ട്ട് നിര്‍ണായകം ആകുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇതിനാലാണ് നടപടികളുമായി മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തീരുമാനിച്ചത്. ഇതിന് എതിരെ കോണ്‍ഗ്രസില്‍ തന്നെ എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്നാല്‍ ജാതി സെന്‍സസ് റിപോര്‍ട്ടിലെ വിവരങ്ങള്‍ എപ്പോള്‍ പുറത്തുവിടും എന്നതും നിര്‍ണായകമാണ്.

Next Story

RELATED STORIES

Share it