Latest News

കാസര്‍ഗോഡ് വൈദ്യുതി മോഷണം പിടികൂടി

ഒക്ടോബര്‍ 30 രാത്രിയിലും 31 വെളുപ്പിനുമായി കെഎസ്ഇബിയുടെ വൈദ്യുതി മോഷണ വിരുദ്ധ സ്‌ക്വാഡിന്റെ കാസര്‍ഗോഡ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഏകദേശം 6 ലക്ഷം രൂപ പിഴയീടാക്കാവുന്ന വൈദ്യുതി മോഷണം കണ്ടെത്തിയത്.

കാസര്‍ഗോഡ് വൈദ്യുതി മോഷണം പിടികൂടി
X

കാസര്‍ഗോഡ്: ജില്ലയില്‍ വീണ്ടും വൈദ്യുതി മോഷണം പിടികൂടി. ഒക്ടോബര്‍ 30 രാത്രിയിലും 31 വെളുപ്പിനുമായി കെഎസ്ഇബിയുടെ വൈദ്യുതി മോഷണ വിരുദ്ധ സ്‌ക്വാഡിന്റെ കാസര്‍ഗോഡ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഏകദേശം 6 ലക്ഷം രൂപ പിഴയീടാക്കാവുന്ന വൈദ്യുതി മോഷണം കണ്ടെത്തിയത്.

ചെര്‍ക്കള ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 30ന് നടത്തിയ രാത്രികാല പരിശോധനയില്‍ തൈവളപ്പ് ഹൗസ് എം എ മഹ്മൂദിന്റെ വീട്ടില്‍ മീറ്ററില്‍ കൃത്രിമം നടത്തി ഉപയോഗിക്കുന്ന നിലയില്‍ 5 കെ ഡബ്ല്യു വൈദ്യുതി മോഷണം പിടികൂടി.

സീതാങ്കോളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 31ന് പുലര്‍ച്ചെ 4ന് നടത്തിയ പരിശോധനയില്‍ മുകൂര്‍ റോഡ് ഉജ്ജംപദവ് അബ്ദുള്‍ റഹ്മാന്റെ വീട്ടില്‍ മീറ്ററില്‍ കൃത്രിമം കാട്ടി ഉപയോഗിക്കുന്ന നിലയില്‍ 6 കെ ഡബ്ല്യു വൈദ്യുത മോഷണം പിടികൂടി. വൈദ്യുതി മോഷണം അറിയിക്കുന്നവരുടെ പേര് രഹസ്യമായി സൂക്ഷിക്കുന്നതും, അര്‍ഹമായ പാരിതോഷികം കൊടുക്കുന്നതുമാണ്. കാസര്‍ഗോഡ് ജില്ലയിലെ വൈദ്യുതി മോഷണത്തെപ്പറ്റി വിവരം നല്‍കാന്‍ 9446008172, 9446008173, 1912 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

Next Story

RELATED STORIES

Share it