Latest News

ഡല്‍ഹി: കുറ്റവാളികള്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി കെജ്രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെജ്രിവാള്‍

ഡല്‍ഹി: കുറ്റവാളികള്‍ക്കെതിരേ കടുത്ത നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി കെജ്രിവാള്‍
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടന്ന കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

''ഡല്‍ഹിയില്‍ അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരേ അവരുടെ പാര്‍ട്ടിയോ മതമോ പരിഗണിക്കാതെ കഴിയാവുന്നതില്‍ ഏറ്റവും കടുത്ത ശിക്ഷ നല്‍കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചു.'' കെജ്രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയെ ഉപചാര ക്ഷണമെന്ന് വിശേഷിപ്പിച്ച കെജ്രിവാള്‍ കൊവിഡ് 19 പടരുന്നതിനെ കുറിച്ചും ചര്‍ച്ച ചെയ്‌തെന്ന് പറഞ്ഞു.

''കൊറോണ വൈറസ് പ്രസരിക്കുന്നത് തടയുന്നതിനുള്ള പ്രവര്‍ത്തികളിലും വൈറസ് ബാധിതരെ ചികിത്സിക്കുന്നതിലും ഡല്‍ഹി സര്‍ക്കാരും കേന്ദ്രവും യോജിച്ചു പ്രവര്‍ത്തിക്കും.'' കെജ്രിവാള്‍ അറിയിച്ചു.

ഇത്തരം കലാപങ്ങള്‍ ഡല്‍ഹിയില്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ കൈകൊള്ളുമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതായും കെജ്രിവാള്‍ പറഞ്ഞു.

ഇതുവരെയുള്ള ഡല്‍ഹിയിലെ സംഘപരിവാര്‍ അക്രമങ്ങളില്‍ 47 പേര്‍ കൊല്ലപ്പെടുകയും 200ല്‍ കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it