Latest News

കെജ് രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി; സിബിഐ മദ്യനയക്കേസിൽ ജാമ്യമില്ല

കെജ് രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി; സിബിഐ മദ്യനയക്കേസിൽ ജാമ്യമില്ല
X

ന്യൂഡല്‍ഹി : മദ്യനയക്കേസില്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് ഹൈക്കോടതിയില്‍ തിരിച്ചടി. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിചാരണ കോടതിയെ സമീപിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പറയാന്‍ കഴിയില്ലെന്നും കോടതി വിലയിരുത്തി. നേരത്തെ ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ കെജ് രിവാളിന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ സിബിഐ കേസ് നിലനില്‍ക്കുന്നതിനാല്‍ പുറത്തേക്ക് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല.

Next Story

RELATED STORIES

Share it