Latest News

ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ 44 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് കെജ്രിവാള്‍

ഒരു മാസത്തിനുളളില്‍ ഡല്‍ഹിയില്‍ 44 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് കെജ്രിവാള്‍
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഡയല്‍ഹിയില്‍ ഒരു മാസത്തിനുള്ളില്‍ 44 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഓണ്‍ലൈനായി വിളിച്ചചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.

ഓക്‌സിജന്‍ പ്ലാന്റുകളില്‍ എട്ടെണ്ണം കേന്ദ്ര സര്‍ക്കാരാണ് സ്ഥാപിക്കുന്നത്. 36 എണ്ണം ഡല്‍ഹി സര്‍ക്കാര്‍ തന്നെയാണ് സ്ഥാപിക്കുക. അതില്‍ 21 എണ്ണം ഫ്രാന്‍സില്‍ നിന്നും 15 എണ്ണം തദ്ദേശിയമായും നിര്‍മിച്ചവയാണ്.

ഇതിനു പുറമെ ഫ്രാന്‍സില്‍ നിന്ന് 21 ഉം ബേങ്കോക്കില്‍ നിന്ന് 18ഉം റെഡി ടു യൂസ് പ്ലാന്റുകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. റെഡി ടു യൂസ് പ്ലാന്റുകള്‍ നാളെ ഡല്‍ഹിയിലെത്തും. എയര്‍ ഫ്രാന്‍സ് വിമാനം വഴിയാണ് ചരക്കെത്തിക്കുന്നത്.

Next Story

RELATED STORIES

Share it