- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളം ഭരിക്കുന്നത് ചീഫ് സെക്രട്ടറിയോ?: മുല്ലപ്പള്ളി
ചീഫ് സെക്രട്ടറി ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് യുദ്ധമാണെന്നും ഇതില്‍ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യാമെന്നുമാണ്.
തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി കേരളം ഭരിക്കുന്ന ഞെട്ടിക്കുന്ന അവസ്ഥയുടെ ദുരന്തഫലങ്ങളാണ് നാട് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ചീഫ് സെക്രട്ടറി ഒരു ഇംഗ്ലീഷ് പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നത് കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് യുദ്ധമാണെന്നും ഇതില്‍ കൊല്ലുകയോ കൊല്ലപ്പെടുകയോ ചെയ്യാമെന്നുമാണ്. നിയമസഭ സമ്മേളിച്ചു കൊണ്ടിരിക്കുമ്പോള്‍ മുഖ്യമന്ത്രിക്ക് പകരം ചീഫ് സെക്രട്ടറി നടത്തിയ സര്‍ക്കാരിന്റെ നയപ്രഖ്യാപനമാണിത്. ഇത് ചട്ടലംഘനമാണ്. ഇതിനോട് മുഖ്യമന്ത്രിയുടെ പ്രതികരണം എന്താണെന്ന് വ്യക്തമാക്കണം. സിപിഎം അംഗങ്ങളുടെ മേല്‍ യുഎപിഎ ചുമത്തിയത് മുഖ്യമന്ത്രിയും പോലിസിലെ ഉന്നതരും അറിഞ്ഞുകൊണ്ട് തന്നെയാണ.് പാര്‍ലമെന്റില്‍ യുഎപിഎ വിഷയത്തില്‍ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച സിപിഎമ്മിന്റെ ഉന്നത നേതാവ് കൂടിയാണ് കേരള മുഖ്യമന്ത്രി.
നയപരമായ തീരുമാനം എടുക്കുമ്പോള്‍ അത് മുഖ്യമന്ത്രി അറിയാതെയാണെന്ന്് പറയുന്നത് അവശ്വസനീയമാണ്. നരേന്ദ്ര മോദിയുടെ അതേ പാതതന്നെയാണ് മാവോയിസ്റ്റ് വേട്ടയില്‍ പിണറായിയും സ്വീകരിക്കുന്നത്. ലാവിലിന്‍ കേസ് ഉള്ളിടത്തോളം കാലം പിണറായി വിജയന് മോദി പറയുന്നത് മാത്രമേ നടപ്പാക്കൂ.
മാവോവാദികളെ കൂട്ടക്കൊല നടത്തുന്നതിലും അകാരണമായി യുഎപിഎ ചുമത്തുന്നതിലും അതിശക്തമായ പ്രതിഷേധവുമായി സിപിഐ രംഗത്തുവന്നതോടെ സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം തകര്‍ന്നു. ഇടതുമുന്നണിയെന്നാല്‍ സിപിഎമ്മും സിപിഎം എന്നാല്‍ പിണറായി വിജയനും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. സിപിഎം കേന്ദ്രഘടകങ്ങളേയും സംസ്ഥാന ഘടകങ്ങളേയും ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കോന്തലയില്‍ കെട്ടിയിട്ടിരിക്കുകയാണ്. യുഎപിഎ ചുമത്തിയതിനെതിരേ സിപിഐ പ്രതിഷേധം ഉയര്‍ത്തിയെങ്കിലും പ്രതികള്‍ മാവോയിസ്റ്റാണെന്നാണ് എഫ്ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് സിപിഐയുടെ മുഖത്തേറ്റ മറ്റൊരടിയാണ്. ഇതിനെതിരേ കൂടുതല്‍ ശക്തമായ പ്രതിഷേധവുമായി സിപിഐ രംഗത്ത് വരണം. വിനീതദാസന്മാരായി നില്ക്കുന്ന നിലപാട് ഇനിയെങ്കിലും സിപിഐ മാറ്റണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT