Latest News

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് ഫെഡോര്‍ കൊച്ചിയില്‍ എത്തി

കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിങ് ഫെഡോര്‍ കൊച്ചിയില്‍ എത്തി
X
കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് പരിക്കേറ്റ അഡ്രിയാന്‍ ലൂണക്ക് പകരം സൈന്‍ ചെയ്ത വിദേശ താരം ഫെഡോര്‍ സെര്‍നിച് കൊച്ചിയില്‍ എത്തി. താരം ഉടന്‍ ടീമിനൊപ്പം പരിശീലനം ആരംഭിക്കും. അടുത്ത ആഴ്ച പുനരാരംഭിക്കുന്ന ഐ എസ് എല്ലില്‍ ആദ്യ മത്സരത്തില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് മാച്ച് സ്‌ക്വാഡില്‍ ഫെഡോര്‍ ഉണ്ടാവും. സൂപ്പര്‍ കപ്പ് ആരംഭിക്കും മുമ്പ് ബ്ലാസ്റ്റേഴ്‌സ് ഫെഡോറിനെ സൈന്‍ ചെയ്തിരുന്നു എങ്കിലും വിസ നടപടികള്‍ വൈകിയതിനാല്‍ താരത്തിന് സൂപ്പര്‍ കപ്പിന്റെ ഭാഗമാകാന്‍ കഴിഞ്ഞില്ല.

32കാരനായ താരം ഫോര്‍വേഡ് താരമാണ്. അറ്റാക്കില്‍ പല പൊസിഷനിലും കളിക്കാന്‍ കഴിവുള്ള താരമാണ്. അവസാനമായി സൈപ്രസ് ക്ലബായ എ ഇ എല്‍ ലിമസോളിനായാണ് കളിച്ചത്. മുമ്പ് റഷ്യന്‍ ക്ലബ്ബായ ഡൈനാമോ മോസ്‌കോയ്ക്ക് ആയും കളിച്ചിട്ടുണ്ട്. പോളണ്ട്, ബെലറൂസ് എന്നിവിടങ്ങളിലെ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിനായി 82 മത്സരങ്ങളോളം അദ്ദേഹം കളിച്ചിട്ടുണ്ട്. ലിത്വാനിയ ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ ആം ബാന്‍ഡും അണിഞ്ഞിട്ടുണ്ട്.


Next Story

RELATED STORIES

Share it