Latest News

കേരള ക്രിക്കറ്റ് ലീഗ്; ട്രിവാന്‍ഡ്രം റോയല്‍സിന് ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വീണു; അഞ്ച് വിക്കറ്റുമായി അബ്ദുല്‍ ബാസിത്

അബ്ദുല്‍ ബാസിതാണ് മല്‍സരത്തിലെ താരം.

കേരള ക്രിക്കറ്റ് ലീഗ്; ട്രിവാന്‍ഡ്രം റോയല്‍സിന്  ജയം; കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വീണു; അഞ്ച് വിക്കറ്റുമായി അബ്ദുല്‍ ബാസിത്
X

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗില്‍ ട്രിവാന്‍ഡ്രം റോയല്‍സിന് ജയം. കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ ഒരു റണ്ണിനാണ് ട്രിവാന്‍ഡ്രം റോയല്‍സിന്റെ വിജയം. ട്രിവാന്‍ഡ്രം റോയല്‍സിനു വേണ്ടി ക്യാപ്റ്റന്‍ അബ്ദുല്‍ ബാസിത് നാല് ഓവറില്‍ 12 റണ്‍സ് വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റ് സ്വന്തമാക്കി.മഴ രണ്ടുതവണ തടസപ്പെടുത്തിയ മത്സരത്തില്‍ വിജെഡി മെത്തേഡ് പ്രകാരമാണു വിജയിയെ തീരുമാനിച്ചത്.

ടോസ് നേടിയ ട്രിവാന്‍ഡ്രം റോയല്‍സ് ഫീല്‍ഡിങ് തിരഞ്ഞടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊച്ചിന്‍ ബ്ലൂ ടൈഗേഴ്സ് 19.5 ഓവറില്‍ 122 റണ്‍സിന് ഓള്‍ ഔട്ടായി. കൊച്ചിക്കുവേണ്ടി ഓപ്പണര്‍ ജോബിന്‍ ജോബിക്കു മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. 34 പന്തുകള്‍ നേരിട്ട താരം 48 റണ്‍സെടുത്തു പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ട്രിവാന്‍ഡ്രം റോയല്‍സിന് ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നഷ്ടമായി. വിഷ്ണു രാജിനെ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ പുറത്താക്കിയത് ബേസില്‍ തമ്പി.

മഴയെ തുടര്‍ന്ന് കളി അവസാനിപ്പിക്കുമ്പോള്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സെന്ന നിലയിലായിരുന്നു ട്രിവാന്‍ഡ്രം റോയല്‍സ്. തുടര്‍ന്നാണ് റണ്‍ റേറ്റ് പരിഗണിച്ച് ട്രിവാന്‍ഡ്രം റോയല്‍സ് ഒരു റണ്ണിന് വിജയിച്ചതായി പ്രഖ്യാപിച്ചത്. ബേസില്‍ തമ്പി മൂന്ന് ഓവറില്‍ 10 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ട്രിവാന്‍ഡ്രം റോയല്‍സിന് വേണ്ടി ജോഫിന്‍ ജോസ് നാലു ബൗണ്ടറി അടക്കം 19 പന്തില്‍ നിന്ന് 22 റണ്‍സ് സ്വന്തമാക്കി. 29 പന്തില്‍ 24 റണ്‍സെടുത്ത ഗോവിന്ദ് പൈ പുറത്താകാതെനിന്നു. അബ്ദുല്‍ ബാസിതാണ് മല്‍സരത്തിലെ താരം.





Next Story

RELATED STORIES

Share it