Sub Lead

എസ്ഡിപിഐ ഓഫിസിലെ ഇ ഡി റെയ്ഡ്; ഫാഷിസ്റ്റ് സര്‍ക്കാരിന്റെ വംശീയ ആക്രമണം: വെല്‍ഫെയര്‍ പാര്‍ട്ടി

എസ്ഡിപിഐ ഓഫിസിലെ ഇ ഡി റെയ്ഡ്; ഫാഷിസ്റ്റ്  സര്‍ക്കാരിന്റെ  വംശീയ ആക്രമണം: വെല്‍ഫെയര്‍ പാര്‍ട്ടി
X

മലപ്പുറം: എസ്ഡിപിഐ ജില്ലാ ഓഫീസില്‍ നടത്തിയ റെയ്ഡ് ഫാഷിസ്റ്റ് ഭരണകൂടം ഇഡിയെ ഉപയോഗിച്ച് നടത്തിയ വംശീയ ആക്രമണമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെവി സഫീര്‍ഷ. ഭരണകൂടത്തിന്റെ കൂലിപ്പടയായിട്ടാണ് ഇഡിയും സിബിഐയും ഒക്കെ രാജ്യത്ത് പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുന്നത്. ജനാധിപത്യമൂല്യങ്ങളെ അട്ടിമറിച്ച്, വിയോജിപ്പുകളെ അടിച്ചമര്‍ത്തുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം അംഗീകരിക്കാന്‍ സാധ്യമല്ല. എതിര്‍പ്പുകളെ സൈനിക ശക്തിയാല്‍ അടിച്ചമര്‍ത്തുന്ന ഇത്തരം നടപടികള്‍ക്കെതിരെ ജനാധിപത്യ ബോധമുള്ള മുഴുവന്‍ മനുഷ്യരും രംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Next Story

RELATED STORIES

Share it