- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തോരണത്തിൽ കുരുങ്ങി വഴിയാത്രക്കാർക്ക് പരിക്കേറ്റ സംഭവം: തൃശൂർ കോർപ്പറേഷൻ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി
കൊച്ചി: വഴിയോരത്ത് കെട്ടിയ തോരണത്തിൽ കുരുങ്ങി വഴി യാത്രക്കാരിക്ക് പരിക്കേറ്റ സംഭവത്തിൽ തൃശൂർ കോർപ്പറേഷൻ്റെ വിശദീകരണം നൽകണമെന്ന് ഹൈക്കോടതി. സംഭവത്തിൽ ഇപ്പോൾ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് കോടതിയിൽ നേരിട്ട് ഹാജരായ തൃശ്ശൂർ കോർപ്പറേഷൻ സെക്രട്ടറിയോട് ഹൈക്കോടതി വ്യക്തമാക്കി.
വിഷയവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി ഇന്ന് പരിഗണിച്ചപ്പോൾ കോർപ്പറേഷൻ സെക്രട്ടറി നേരിട്ട് ഹാജരായി. പൊതുവിഷയങ്ങളിൽ കോടതി നടത്തുന്ന വാക്കാലുള്ള പരാമർശങ്ങൾക്ക് രാഷ്ട്രീയമായ നിറം നൽകരുതെന്ന് കോടതി ഇന്ന് ഹർജി പരിഗണിച്ചപ്പോൾ പറഞ്ഞു. ഇത്തരം വിമർശനങ്ങളെ കോടതി കാര്യമായി എടുക്കുന്നില്ല. റോഡുകളിൽ സ്ഥാപിച്ച കൊടി തോരണങ്ങളും അലങ്കാരങ്ങളും കാരണം ഇതു പോലത്തെ എത്ര അപകടങ്ങളുണ്ടായി എന്ന് ഹൈക്കോടതി ചോദിച്ചു. കൊടി തോരണങ്ങൾ ആരു സ്ഥാപിച്ചാലും അതു തെറ്റാണ്. അനധികൃതമായി സ്ഥാപിച്ച എല്ലാ കൊടി തോരണങ്ങളും നീക്കണമെന്ന് പലവട്ടം കോടതി ആവശ്യപ്പെട്ടെങ്കിലും ആരും ഉത്തരവ് നടപ്പാക്കുന്നില്ല.
പൊതുസമൂഹത്തിൽ നിന്നാരും ഈ വിഷയത്തിൽ പ്രതികരിച്ചില്ലെന്നും കോടതി പറഞ്ഞു. സാധാരണക്കാരനാണ് പാതയോരത്ത് തോരണങ്ങൾ വെച്ചതെങ്കിൽ കേസ് ഉണ്ടാകും. ഇവിടെ ഒരു യാത്രക്കാരിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടും എന്തുകൊണ്ടാണ് എഫ്ഐആർ ഇടാത്തതെന്നും
കോടതി ചോദിച്ചു. അപകടത്തിൽ കോർപ്പറേഷൻ്റെ വിശദീകരണം അറിയണമെന്ന് പറഞ്ഞ കോടതി ജനുവരി പന്ത്രണ്ടിന് ഹർജി വീണ്ടും പരിഗണിക്കുമെന്നും അന്ന് സെക്രട്ടറി വീണ്ടും ഹാജരാകണമെന്നും നിർദേശിച്ചു.
RELATED STORIES
പുസ്തക വിവാദം; ഡിസി ബുക്സ് മുന്‍ പബ്ലിക്കേഷന്‍ മാനേജര്‍ എ വി...
16 Jan 2025 8:15 AM GMTനെയ്യാറ്റിന്‍കര ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം
16 Jan 2025 7:53 AM GMTകാട്ടാന നാട്ടിലിറങ്ങിയല്ലല്ലോ ആളുകളെ കൊന്നത് കാട്ടിനുള്ളില്‍...
16 Jan 2025 7:35 AM GMT15കാരിയെ താലിചാര്‍ത്തി പീഡിപ്പിച്ചു; പെണ്‍കുട്ടിയുടെ മാതാവും യുവാവും...
16 Jan 2025 7:14 AM GMTകലാമണ്ഡലത്തിനിത് പുതിയ ചരിത്രം; നൃത്താധ്യാപകനായി ആര്‍എല്‍വി...
16 Jan 2025 7:07 AM GMTവയസ്സ് 124; ക്യൂ ചൈഷിയുടെ ദീര്‍ഘായുസ്സിന്റെ രഹസ്യങ്ങള്‍ ഇതാണ്
16 Jan 2025 6:45 AM GMT