Latest News

മന്ത്രിയുടെ വാദം തെറ്റ്; മുല്ലപ്പെരിയാറില്‍ കേരള-തമിഴ്‌നാട് സംയുക്ത ഉദ്യോഗസ്ഥ പരിശോധന നടന്നു

സംയുക്ത പരിശോധന നടന്നില്ലെന്നായിരുന്നു ഇന്നലെ വനംമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇന്നലത്തെ പ്രസ്താവന മന്ത്രി തിരുത്തും. ഇതിനായി സ്പീക്കര്‍ക്ക് നോട്ട് നല്‍കി

മന്ത്രിയുടെ വാദം തെറ്റ്; മുല്ലപ്പെരിയാറില്‍ കേരള-തമിഴ്‌നാട് സംയുക്ത ഉദ്യോഗസ്ഥ പരിശോധന നടന്നു
X

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ബേബി ഡാമിന് താഴെയുള്ള മരംമുറിയുമായി ബന്ധപ്പെട്ട് കേരള തമിഴ്‌നാട് സംയുക്ത പരിശോധന നടന്നെന്ന് റിപോര്‍ട്ട്. കേരള തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയെന്നാണ് സ്ഥിരീകരണം. സംയുക്ത പരിശോധന നടന്നില്ലെന്നായിരുന്നു ഇന്നലെ വനംമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇന്നലത്തെ പ്രസ്താവന മന്ത്രി ഇന്ന് തിരുത്തും. ഇതിനായി സ്പീക്കര്‍ക്ക് നോട്ട് നല്‍കി.

മരം മുറിക്ക് അനുമതി ഉത്തരവുമായി ബന്ധമില്ലെന്ന് വിശദീകരണം നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍, സംയുക്ത പരിശോധന നടന്നുവെന്ന സര്‍ക്കാര്‍ തിരുത്ത് പ്രതിപക്ഷം ആയുധമാക്കും.

അതേസമയം, മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവ് മരവിപ്പിച്ചെങ്കിലും വനംമന്ത്രി എകെ ശശീന്ദ്രന്‍ നേരത്തെ കടുത്ത അതൃപ്തിയുമായി രംഗത്ത് വന്നിരുന്നു. നിര്‍ണായക അവസരങ്ങളില്‍ വേണ്ടത്ര കൂടിയാലോചന ഇല്ലാതെ ഉത്തരവുകള്‍ ഇറങ്ങുന്നതിലെ അതൃപ്തി മന്ത്രി മുഖ്യമന്ത്രിയേയും അറിയിച്ചു. വിവാദ ഉത്തരവ് ഇറക്കിയതില്‍ വകുപ്പ് സെക്രട്ടറിമാരുടെ വിശദീകരണം ലഭിച്ച ശേഷം തുടര്‍ നടപടിയുണ്ടാവും. ഇന്നലെ നിയമസഭയില്‍ വെച്ചാണ് മുഖ്യമന്ത്രിയുമായി വനംമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

Next Story

RELATED STORIES

Share it