Latest News

കിഫ്ബി റെയ്ഡ്: ആദായ നികുതി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി ടി എം തോമസ് ഐസക്

കിഫ്ബി റെയ്ഡ്: ആദായ നികുതി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് മന്ത്രി ടി എം തോമസ് ഐസക്
X

തിരുവനന്തപുരം: കിഫ്ബി റെയ്ഡിലൂടെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്താനാണ് ശ്രമമെന്ന് മന്ത്രി ടി എം തോമസ് ഐസക്. ഇത് ഹൂളിഗനിസത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമാണെന്നും കേസരിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. കിഫ്ബി സ്‌പെഷ്യല്‍ പര്‍പ്പിള്‍ വെഹിക്കിള്‍ വഴിയാണ് കരാറുകള്‍ നല്‍കുന്നത്. കിഫ്ബിയുമായി ബന്ധപ്പെട്ട് ഏത് രേഖവേണമെങ്കിലും അന്വേഷണ ഏജന്‍സികള്‍ക്ക് പരിശോധിക്കാം. കിഫ്ബിയുടെ സല്‍പേര് കളയാനാണ് ഇന്‍കം ടാക്‌സ് ശ്രമിക്കുന്നത്. ബിഡ് ഡോക്യുമെന്റ് സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് തയ്യാറാക്കുന്നത്. ഇഡി, ഇന്‍കം ടാക്‌സ്, സിഎജി ഒരുമിച്ചുള്ള കൂട്ട ആക്രമണം മലയാളി ഒന്നിച്ച് നേരിടും. നികുതിപ്പണം ഉപയോഗിച്ചശേഷം കേന്ദ്ര ഏജന്‍സികള്‍ നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it