Latest News

റോഹിങ്ക്യൻ അഭയാർത്ഥി ക്യാംപിലുണ്ടായ മണ്ണിടിച്ചിലിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു

റോഹിങ്ക്യൻ അഭയാർത്ഥി ക്യാംപിലുണ്ടായ മണ്ണിടിച്ചിലിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു
X

കോക്‌സ് ബസാര്‍ (ബംഗ്ലാദേശ്): റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാംപിലുണ്ടായ മണ്ണിടിച്ചിലില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച മുതല്‍ കനത്ത മഴയാണ് ക്യാംപിലും സമീപ പ്രദേശങ്ങളിലും പെയ്യുന്നത്. ബുധനാഴ്ച രാവിലെയാണ് കോക്‌സ് ബസാറിലെ ഉഖിയ അഭയാര്‍ത്ഥി ക്യാംപുകളില്‍ മണ്ണിടിച്ചിലില്‍ ഒമ്പത് റോഹിങ്ക്യകള്‍ കൊല്ലപ്പെട്ടതായാണ് ദി ഡെയ്‌ലി സ്റ്റാര്‍ റിപോര്‍ട്ട് ചെയ്തത്.

ഒമ്പത്, പത്ത് ക്യാംപുകളിലാണ് ഉരുള്‍പൊട്ടലുണ്ടായതെന്ന് അഡീഷണല്‍ റെഫ്യൂജീസ് റിലീഫ് ആന്‍ഡ് റീപാട്രിയേഷന്‍ കമ്മീഷണര്‍ മുഹമ്മദ് ശംസുദ്ദൂസയെ ഉദ്ധരിച്ച് ദി ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമ്പത് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അപകടസാധ്യതയുള്ള മലയോര മേഖലകളില്‍ താമസിക്കുന്ന റോഹിങ്ക്യകളെ ഒഴിപ്പിക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പറഞ്ഞു.

2017ല്‍ മ്യാന്‍മറില്‍നിന്നും 1.2 ദശലക്ഷത്തിലധികം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഉഖിയയിലെയും കോക്‌സ് ബസാറിലെ ടെക്‌നാഫിലെയും 33 ക്യാമ്പുകളിലായി അഭയാര്‍ഥികള്‍ താമസിക്കുന്നത്.

Next Story

RELATED STORIES

Share it