Latest News

ജോര്‍ദാനിലും യെമനിലും മെഡിക്കല്‍ സഹായവുമായി കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍

2015 മുതല്‍ 69 രാജ്യങ്ങളിലായി 1,686 പദ്ധതികളാണ് കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ പൂര്‍ത്തിയാക്കിയത്

ജോര്‍ദാനിലും യെമനിലും മെഡിക്കല്‍ സഹായവുമായി കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍
X

റിയാദ്: കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്റര്‍ ജോര്‍ദാനിലും യെമനിലും മെഡിക്കല്‍ സഹായവുമായി രംഗത്ത്. ജോര്‍ദാനിലെ സിറിയന്‍ അഭയാര്‍ഥി ക്യാംപിലെ 628 രോഗികള്‍ക്ക് സഹായമെത്തിച്ചതായി എസ്പിഎ റിപോര്‍ട്ട് ചെയ്തു. വിവിധ അസുഖങ്ങളുമായി പ്രയാസപ്പെടുന്നവര്‍ക്കാണ് കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ സഹായമെത്തിച്ചത്. ജൂലൈ എട്ട് മുതല്‍ 16 വരെ യെമനിലെ അല്‍ജാദ ഹെല്‍ത്ത് സെന്റര്‍ ഔട്ട്‌ലറ്റുകളിലും സെന്റര്‍ സഹായമെത്തിച്ചു. 1,677 പേര്‍ക്ക് സൗദിയുടെ സഹായം പ്രയോജനപ്പെട്ടു.

പ്രളയത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന യെമനിലെ അല്‍ജൗഫ് ഗവര്‍ണറേറ്റില്‍ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ അഭയ കേന്ദ്രങ്ങളും ഒരുക്കി. 220 ടെന്റുകളാണ് ഇവിടെ നിര്‍മിച്ചത്. 3.8 ദശലക്ഷം ഡോളര്‍ ചെലവ് വരുന്ന 606 ജീവകാരുണ്യ പദ്ധതികളാണ് യെമനില്‍ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ നടപ്പാക്കുന്നത്.

കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയിഡ് ആന്റ് റിലീഫ് സെന്ററിന്റെ സഹായം ലഭ്യമാകുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് യെമന്‍. ഭക്ഷ്യ സുരക്ഷ, കുടിവെള്ള വിതരണം, ആരോഗ്യ, വിദ്യാഭ്യാസ സഹായം എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. 2015 മുതല്‍ 69 രാജ്യങ്ങളിലായി 1,686 പദ്ധതികളാണ് കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍ പൂര്‍ത്തിയാക്കിയത്. 5.33 കോടി ഡോളര്‍ ഇതിനായി ചെലവഴിച്ചു.

Next Story

RELATED STORIES

Share it