Latest News

'വിയോജിപ്പ് രേഖപ്പെടുത്തുന്ന ഒരു മനുഷ്യനും തെരുവില്‍ വെട്ടിക്കൊല്ലപ്പെടരുത്'-ടിപിയുടെ രക്തസാക്ഷിത്വം ഉയര്‍ത്തി കെകെ രമ

നിയമസഭ മീഡിയ റൂമില്‍ വെച്ചാണ് കെകെ രമ ടിപിയുടെ രാഷ്ട്രീയം ഉയര്‍ത്തി മാധ്യമങ്ങളോട് സംസാരിച്ചത്

വിയോജിപ്പ് രേഖപ്പെടുത്തുന്ന ഒരു മനുഷ്യനും തെരുവില്‍ വെട്ടിക്കൊല്ലപ്പെടരുത്-ടിപിയുടെ രക്തസാക്ഷിത്വം ഉയര്‍ത്തി കെകെ രമ
X

തിരുവനന്തപുരം: വിയോജിപ്പ് രേഖപ്പെടുത്തുന്ന ഒരു മനുഷ്യനും തെരുവില്‍ വെട്ടിക്കൊല്ലപ്പെടരുതെന്ന സന്ദേശമാണ് നല്‍കാന്‍ ശ്രമിക്കുന്നതെന്ന് കെകെ രമ എംഎല്‍എ.

'ജയിച്ചത് സഖാവാണ്. അദ്ദേഹം മുന്നോട്ടു വച്ച രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കും. വിയോജിപ്പ് രേഖപ്പെടുത്തുന്നവര്‍ തെരുവില്‍ വെട്ടിക്കൊല്ലപ്പെടരുതെന്ന സന്ദേശമാണ് നല്‍കാനുള്ളത്. എല്ലാവര്‍ക്കും രാഷ്ട്രീയപ്രവര്‍ത്തനത്തിന് സ്വാതന്ത്ര്യമുണ്ടാവണം. ആര്‍എംപി സ്ഥാനാര്‍ഥിയായാണ് മല്‍സരിച്ചത്. യുഡിഎഫ് പിന്തുണച്ചിരുന്നു എന്നത് ശരിയാണ്. എന്നാല്‍ യുഡിഎഫിന്റെ നയനിലപാടുകളെ പിന്തുണക്കാമെന്ന് അവരോട് പറഞ്ഞിട്ടില്ല. അവരുടേത് നിരുപാധിക പിന്തുണയാണ്. ആര്‍എംപി നല്ല പ്രതിപക്ഷമായി നിലനില്‍ക്കും'- കെകെ രമ മാധ്യമങ്ങളോട് പറഞ്ഞു.

ടിപി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചാണ് കെകെ രമ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്.

Next Story

RELATED STORIES

Share it