- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ്ഡിപിഐ പ്രതിഷേധത്തെതുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് അധികൃതര്‍ നവജാതശിശുവിന്റെ മൃതദേഹം വിട്ടുനല്‍കി
ജില്ലാ, മണ്ഡലം നേതൃത്വങ്ങള്‍ ഏറ്റുവാങ്ങിയ മൃതദേഹം നീലിമംഗലം ജുമാമസ്ജിദില്‍ ഖബറടക്കി.

കോട്ടയം: പ്രസവത്തെതുടര്‍ന്ന് മരിച്ച അസം സ്വദേശിനി അഫ്‌സാനയുടെ കുഞ്ഞിന്റെ മൃതദേഹം മെഡിക്കല്‍ കോളേജ് അധികൃതര്‍ വിട്ടു നല്‍കി. മൃതദേഹം വിട്ടുതരാന്‍ തരാന്‍ കഴിയില്ലെന്ന മെഡിക്കല്‍ കോളേജ് അധികൃതരുടെ നിഷേധാത്മക സമീപനത്തിനെതിരേ പാര്‍ട്ടി ശക്തമായ പ്രതിഷേധമുയര്‍ത്തിയതോടെയാണ് മൃതദേഹം വിട്ടു നല്‍കിയത്. ജില്ലാ, മണ്ഡലം നേതൃത്വങ്ങള്‍ ഏറ്റുവാങ്ങിയ മൃതദേഹം നീലിമംഗലം ജുമാമസ്ജിദില്‍ ഖബറടക്കി.
അടിമാലിയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ അസം സ്വദേശിനായ ജീവനക്കാരി അഫ്‌സാന പ്രസവവേദനയെ തുടര്‍ന്ന് അടിമാലിയിലെ ആശുപത്രിയില്‍ ചികിത്സതേടുകയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതിനെതുടര്‍ന്ന് അങ്ങോട്ടേക്കുള്ള യാത്രാമധ്യേ പ്രസവിക്കുകയും കുട്ടി മരിക്കുകയുമായിരുന്നു.
പരിശോധനയില്‍ മാതാവ് കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ കൊവിഡ് പ്രസവ വാര്‍ഡിലേക്ക് മാറ്റി. എന്നാല്‍, കുഞ്ഞിന്റെ മൃതദേഹം മുഖം പോലും മറക്കാതെ മണിക്കൂറുകളോളം മാതാവിന്റെ കണ്മുന്നില്‍ തന്നെ കിടത്തുകയും മലയാളം അറിയാത്ത മാതാപിതാക്കളില്‍ നിന്ന് രേഖകള്‍ ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു.
നവജാതശിശുവിന്റെ മൃതദേഹത്തോടുള്ള അനാദരവ് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് എസ്ഡിപിഐ മണ്ഡലം ഭാരവാഹികള്‍ മാതാപിതാക്കളുമായി ചര്‍ച്ച നടത്തി മൃതദേഹം സംസ്‌കരിക്കുന്നതിനായി മെഡിക്കല്‍ കോളജ് ആര്‍എംഒയുമായി ബന്ധപ്പെട്ടപ്പോള്‍ നവജാതശിശുക്കളുടെ മൃതദേഹങ്ങള്‍ യാതൊരുവിധ തിരിച്ചറിയല്‍ രേഖയുമില്ലാതെയാണ് സൂക്ഷിക്കുന്നതെന്നും അതിനാല്‍ വിട്ടു തരാന്‍ സാധിക്കില്ലായെന്നുമായിരുന്നു മറുപടി. 10ഉം 15ഉം നവജാതശിശുക്കളുടെ മൃതദേഹം ഒന്നിച്ചാകുമ്പോള്‍ കോട്ടയം മുട്ടമ്പലത്തുള്ള മുനിസിപ്പല്‍ ശ്മശാനത്തിലെത്തിച്ച് സംസ്‌ക്കരിക്കാറാണ് പതിവെന്നും അറിയിക്കുകയായിരിന്നു.
നവജാഥ ശിശുക്കളുടെ മൃതദേഹത്തോടുള്ള അനാഥരവ് അവസാനിപ്പിച്ചില്ലായെങ്കില്‍ പാര്‍ട്ടി ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരുമെന്ന് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് മൃതദേഹം വിട്ടുനല്‍കാന്‍ അധികൃതര്‍ തയ്യാറായത്.
RELATED STORIES
അമ്മ പുഴയില് എറിഞ്ഞു കൊന്ന മൂന്നു വയസുകാരി പീഡനത്തിന് ഇരയായെന്ന്...
21 May 2025 6:07 PM GMT''മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ട'': കാര് ഓടിക്കുമ്പോള് ഫോണില്...
21 May 2025 5:58 PM GMTആരാണ് അബുജുമാഡില് കൊല്ലപ്പെട്ട് മാവോവാദി ജനറല് സെക്രട്ടറി ബാസവ രാജു...
21 May 2025 5:43 PM GMTബിജെപി പ്രവര്ത്തകയെ കൂട്ട ബലാല്സംഗം ചെയ്തു; ബിജെപി എംഎല്എക്കെതിരെ...
21 May 2025 5:23 PM GMTഇന്ഡിഗോ വിമാനം ആകാശച്ചുഴിയില് കുടുങ്ങി; പരിഭ്രാന്തരായി യാത്രക്കാര്, ...
21 May 2025 5:06 PM GMTഅലി ഖാന് മഹ്മൂദാബാദിന് എതിരായ പരാമര്ശം;സുപ്രിംകോടതി ജഡ്ജിമാര്ക്ക്...
21 May 2025 4:58 PM GMT