Latest News

കൊട്ടിയൂര്‍ പീഡനക്കസ്: വിവാഹിതരാകണമെന്ന പ്രതിയുടേയും ഇരയുടേയും ഹരജികള്‍ തള്ളി

കൊട്ടിയൂര്‍ പീഡനക്കസ്: വിവാഹിതരാകണമെന്ന പ്രതിയുടേയും ഇരയുടേയും ഹരജികള്‍ തള്ളി
X

ന്യൂഡല്‍ഹി: വിവാഹത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കസ് പ്രതി റോബിന്‍ വടക്കുംചേരിയും, പീഡനത്തിനിരയായ പെണ്‍ക്കുട്ടിയും സമര്‍പ്പിച്ച ഹരജികള്‍ സുപ്രിംകോടതി തള്ളി . റോബിന്‍ വടക്കുംചേരിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും നിരസിച്ചു. വിവാഹത്തിനായി ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം തള്ളിയ കേരള ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് വിനീത് ശരണ്‍, ജസ്റ്റിസ് ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. പ്രതിക്കും ഇരയ്ക്കും ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

പ്രതിയെ വിവാഹം കഴിക്കുന്നതിന് ജാമ്യം അനുവദിക്കണമെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് പ്രതിയെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നുമാണ് പെണ്‍കുട്ടി ഹരജിയില്‍ പറഞ്ഞിരുന്നത്.ഇരയെ വിവാഹം കഴിക്കാന്‍ ജാമ്യം ആവശ്യപ്പെട്ട് കൊട്ടിയൂര്‍ പീഡനക്കേസ് പ്രതി റോബിന്‍ വടക്കുംചേരി സുപ്രിംകോടതിയെ സമീപിക്കുന്നത് ഇന്നലെയാണ്. ഈ രണ്ട് ഹരജികളുമാണ് കോടതി ഇന്ന് തള്ളിയത്.പെണ്‍കുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കം ശിക്ഷയില്‍ നിന്ന് ഇളവ് ലഭിക്കാനാണെന്ന തന്ത്രമാണെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചായിരുന്നു നേരത്തെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

Next Story

RELATED STORIES

Share it