Latest News

വൈദ്യുതി ബോര്‍ഡിലെ അഴിമതി: സമഗ്രാന്വേഷണം വേണമെന്ന് ജോണ്‍സണ്‍ കണ്ടച്ചിറ

അഴിമതിയും വഴിവിട്ട പ്രവര്‍ത്തനവും വഴി ബോര്‍ഡിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത, നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

വൈദ്യുതി ബോര്‍ഡിലെ അഴിമതി: സമഗ്രാന്വേഷണം വേണമെന്ന് ജോണ്‍സണ്‍ കണ്ടച്ചിറ
X

തിരുവനന്തപുരം: ഇടതുഭരണകാലത്ത് വൈദ്യുതി ബോര്‍ഡില്‍ കോടികളുടെ അഴിമതി നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്ന പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. അഴിമതി സംബന്ധിച്ച് കെഎസ്ഇബി ചെയര്‍മാന്റെ വെളിപ്പെടുത്തലുകള്‍ ഗൗരവതരമാണ്. സര്‍ക്കാര്‍ പോലും അറിയാതെ ശമ്പളവും പെന്‍ഷനും വര്‍ധിപ്പിക്കുക, അനധികൃത നിയമനങ്ങള്‍, റെഗുലേറ്ററി കമ്മീഷന്റെ പോലും അനുമതിയില്ലാതെ സ്വകാര്യ ഉല്‍പ്പാദകരില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ കരാര്‍, വൈദ്യുതി ബോര്‍ഡ് ഉടമസ്ഥതയിലുള്ള 21 ഏക്കര്‍ ഭൂമി തുശ്ചമായ പാട്ടത്തിന് നല്‍കി തുടങ്ങി ഗുരുതരമായ അഴിമതിയും ക്രമക്കേടുമാണ് പുറത്തുവരുന്നത്.

ഈ ക്രമക്കേടുകള്‍ക്കെല്ലാം വകുപ്പു മന്ത്രി, ഉദ്യോഗസ്ഥന്മാര്‍, പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലുകളും പുറത്തുവന്നുകൊണ്ടിരിക്കുന്നു. അഴിമതിയും വഴിവിട്ട പ്രവര്‍ത്തനവും വഴി ബോര്‍ഡിനുണ്ടാകുന്ന സാമ്പത്തിക ബാധ്യത നിരക്ക് വര്‍ധനവിലൂടെ സാധാരണക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്നും ക്രമക്കേട് സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വീകരിക്കണമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it