Sub Lead

''ടോയ്‌ലറ്റ് സീറ്റ് ടിഷ്യു പേപ്പര്‍ കൊണ്ട് തുടയ്ക്കരുത്''

ടോയ്‌ലറ്റ് സീറ്റ് ടിഷ്യു പേപ്പര്‍ കൊണ്ട് തുടയ്ക്കരുത്
X

ടോക്കിയോ: ടോയ്‌ലറ്റ് സീറ്റ് ടിഷ്യു പേപ്പര്‍ കൊണ്ടോ ഉണങ്ങിയ തുണി കൊണ്ടോ തുടയ്ക്കരുതെന്ന് ജപ്പാനിലെ പ്രശസ്ത ടോയ്‌ലറ്റ് നിര്‍മാണക്കമ്പനിയായ ടോട്ടോ. ഇങ്ങനെ ചെയ്യുന്നത് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാവാത്ത വളരെ ചെറിയ പോറലുകള്‍ക്ക് കാരണമാവുമെന്ന് കമ്പനി അറിയിച്ചു. ടോയ്‌ലറ്റ് സീറ്റില്‍ പോറലുകളുണ്ടാവുന്നുവെന്നും നിറം മാറുന്നുവെന്നും ആരോപിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് കമ്പനി വിശദീകരണം നല്‍കിയത്.

പ്ലാസ്റ്റിക് റെസിന്‍ കൊണ്ടുണ്ടാക്കുന്ന ടോയ്‌ലറ്റ് സീറ്റിന് ഡിറ്റര്‍ജന്റുകള്‍ നാശമുണ്ടാക്കില്ലെന്ന് കമ്പനി വക്താവ് ജപ്പാനിലെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്നാല്‍, ടിഷ്യു പേപ്പര്‍ കൊണ്ടോ ഉണങ്ങിയ തുണി കൊണ്ടോ തുടയ്ക്കുന്നത് പോറലുകളുണ്ടാവാന്‍ കാരണമാവും. ഈ പോറലുകളില്‍ അഴുക്ക് അടിഞ്ഞുകൂടുന്നത് നിറം മാറ്റത്തിന് കാരണമാവും. കൂടാതെ, കീടാണുക്കള്‍ അവിടെ താവളമടിക്കുകയും ചെയ്യും.

ടോട്ടോ മാത്രമല്ല, മറ്റു നിരവധി ടോയ്‌ലറ്റ് നിര്‍മാതാക്കളും സമാനമായ നിര്‍ദേശങ്ങള്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. തിന്നറോ നൈലോണ്‍-മെറ്റല്‍ സ്‌ക്രബ്ബറോ ഒരു കാരണവശാലും സീറ്റ് വൃത്തിയാക്കാന്‍ ഉപയോഗിക്കരുത്. എന്നാല്‍, വെള്ളത്തിലോ സോപ്പുവെള്ളത്തിലോ നനച്ച തുണികള്‍ കൊണ്ട് സീറ്റ് വൃത്തിയാക്കാമെന്നാണ് ലൈഫ് സ്റ്റൈല്‍ വിദഗ്ദര്‍ പറയുന്നത്.

പോറല്‍ വീഴാത്ത വസ്തുക്കള്‍ കൊണ്ട് സീറ്റ് നിര്‍മിക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് ടോട്ടോ കമ്പനി പറയുന്നത്. നിലവില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ടോയ്‌ലറ്റുകളാണ് കമ്പനി പുറത്തിറക്കുന്നത്. ഓട്ടോമാറ്റിക്കായി ടോയ്‌ലറ്റ് കവര്‍ അടയുന്ന സംവിധാനം, എയര്‍ ഡ്രയര്‍ സംവിധാനം, എന്നിവ കമ്പനിയുടെ പ്രീമിയം ടോയ്‌ലറ്റുകളിലുണ്ട്. ടോയ്‌ലറ്റില്‍ അധികസമയം ഇരിക്കുന്നത് മൂലക്കുരു പോലെയുള്ള രോഗങ്ങള്‍ക്ക് കാരണമാവുമെന്ന് നേരത്തെ ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. അതിനാല്‍, സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്നും ലൈഫ്‌സ്റ്റൈല്‍ വിദഗ്ദര്‍ പറയുന്നു.

Next Story

RELATED STORIES

Share it