- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ഇബി സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കും
ഓഫിസര്‍മാര്‍ നടത്തുന്ന സമരം തെറ്റായ കീഴ്‌വഴക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി ബോര്‍ഡിന്റെ നടപടി
തിരുവനന്തപുരം: കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്റെ സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കും. ഓഫിസര്‍മാര്‍ നടത്തുന്ന സമരം തെറ്റായ കീഴ് വഴക്കമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി ബോര്‍ഡിന്റെ നടപടി. അല്‍പസമയം മുന്‍പ് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ഇതൊരു തൊഴിലാളി യൂനിയനല്ല. സര്‍വീസ് സംഘടനയാണ്. അതുകൊണ്ട് തന്നെ ചട്ടപ്രകാരം ഇത് നിയമലംഘനമാണെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍.
നാളെ കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ വൈദ്യുതി ഭവന്‍ വളയാന്‍ തീരുമാനിച്ചിരുന്നു. തീരുമാനം ഗുരുതരമായ ചട്ടലംഘനമാണെന്ന് കാണിച്ചാണ് ബോര്‍ഡ് ഇത്തരത്തില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ച് സമരം തകര്‍ക്കാമെന്ന് കരുതേണ്ടെന്ന് കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ്‌കുമാര്‍ പറഞ്ഞു. പ്രഖ്യാപിച്ചത് പോലെ തന്നെ സമരം നടക്കും. ജീവനക്കാരെ തടയില്ല. എല്ലാ ഏകാധിപതികളും ജനകീയ സമരത്തിന് മുന്നില്‍ കീഴടങ്ങിയിട്ടുണ്ടെന്നും എം ജി സുരേഷ്‌കുമാര്‍ പറഞ്ഞു.
കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം ജാസ്മിന്‍ ബാനുവിനെ സസ്‌പെന്‍ഡ് ചെയ്തുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ പങ്കെടുത്തതിന് സംഘടന ജനറല്‍ സെക്രട്ടറി ബി ഹരികുമാറിനെതിരെ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെ സംഘടനയുടെ പ്രസിഡന്റ് എംജി സുരേഷ് കുമാറിനെയും സസ്‌പെന്‍ഡ് ചെയ്തു. ഇതോടെയാണ് സിഐടിയു സമരം ശക്തിപ്പെടുത്തിയത്. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും സംഘടനയ്ക്ക് പൂര്‍ണമായും വഴങ്ങാന്‍ ബോര്‍ഡ് തയ്യാറായില്ല.
RELATED STORIES
മുസ്ലിം വനിതകളുടെ ബുര്‍ഖ നീക്കി ബൂത്തില്‍ പരിശോധന വേണ്ട';...
19 Nov 2024 12:35 PM GMT' സ്വയം വിരമിക്കലോ സ്ഥലംമാറ്റമോ തിരഞ്ഞെടുക്കാം'; അഹിന്ദുക്കളായ...
19 Nov 2024 12:13 PM GMTഎല്‍ഡിഎഫ് വിവാദ പരസ്യം; വിശദീകരണം തേടി കലക്ടര്‍
19 Nov 2024 11:22 AM GMTഎസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭയ്ക്ക് ഉജ്ജ്വല തുടക്കം
19 Nov 2024 11:14 AM GMTസവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്ക് കോടതിയുടെ...
19 Nov 2024 10:53 AM GMTരോഗിയുടെ കണ്ണിന്റെ കാഴ്ച നഷ്ട്ടപെട്ടു; ബേബി മെമ്മോറിയല്‍...
19 Nov 2024 9:13 AM GMT