- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനം തുറന്നു
കെഎസ്ആര്‍ടിസിയും കെഎസ്ആര്‍ടിസി സ്വിഫ്റ്റും വ്യത്യാസമില്ല, എന്നാല്‍ നിയമപരമായി ഇത് വേര്‍പെട്ട് നില്‍ക്കുമെന്ന് സിഎംഡി ബിജുപ്രഭാകര്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണ പാക്കേജായ കെഎസ്ആര്‍ടിസി റീസ്ട്രക്ചര്‍ 2.0 ന്റെ
ഭാഗമായി കെഎസ്ആര്‍ടിസി സ്വിഫ്റ്റ് പ്രവര്‍ത്തനമാരംഭിച്ചു. ആനയറയില്‍ ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഹെഡ്കോര്‍ട്ടേഴ്സ്, സൂപ്പര്‍ ക്ലാസ് ബസ് ടെര്‍മിനല്‍ എന്നിവയുടെ ഉദ്ഘാടനം ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് നിര്‍വ്വഹിച്ചു.
കെഎസ്ആര്‍ടിസിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് പരിഷ്കാരങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത്. അതിന് തൊഴിലാളികള്‍ അടക്കമുള്ളവരുടെ സഹകരണം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിക്ക് നിലവിലെ സ്ഥിതി വെച്ച് മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും കടമെടുക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസി സ്വിഫ്റ്റ് രൂപീകരിച്ചത്. സ്വിഫ്റ്റിനെ കെഎസ്ആര്‍ടിസിയുടെ ലാഭ കേന്ദ്രമാക്കാനാണ് ലക്ഷ്യമിടുന്നത്. തൊഴിലാളികളെ സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പത്തു വര്‍ഷത്തിലധികം കെഎസ്ആര്‍ടിസി യില്‍ ജോലി നോക്കിയിരുന്നവരെ സംരക്ഷിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. പൊതു മേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് സര്‍ക്കാരിന്റെ നെടുംതൂണ്. ചടങ്ങില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു.
കെഎസ്ആര്‍ടിസിയും, കെഎസ്ആര്‍ടിസി സ്വിഫ്റ്റും വ്യത്യാസമില്ല. എന്നാല്‍ നിയമപരമായി ഇത് വേര്‍പെട്ട് നില്‍ക്കുന്നുണ്ടെന്ന് ചടങ്ങില്‍ സ്വാഗതം ആശംസിച്ച സിഎംഡി ബിജുപ്രഭാകര്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയെ ആശ്രയിക്കാതെ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് ഒരിക്കലും മുന്നോട്ട് പോകാനാകില്ല. പുതിയ സൂപ്പര്‍ ക്ലാസ് ബസ്ടെര്‍മിനലില്‍ നിന്നും എറണാകുളം വഴിയും, കോട്ടയം വഴിയും ഓരോ മണിക്കൂര്‍ ഇടവിട്ട് സര്‍വ്വീസുകള്‍ ഉണ്ടാകും. ദേശീയ പാത വഴി 96 സര്‍വ്വീസുകളും, എം.സി റോഡ് വഴി 40 സര്‍വ്വീസുകളുമാണ് നടത്തുന്നത്. ഇതിന് 200 ഓളം ജീവനക്കാര്‍ വേണ്ടി വരും. കോഴിക്കോട് ക്രൂ ചെയിഞ്ചിങ് ഉണ്ടാകുന്ന സാഹചര്യത്തില്‍ അവിടെയും കൂടുതല്‍ ജീവനക്കാരെ നിയമിക്കുമെന്നും സിഎംഡി പറഞ്ഞു.
തമ്പാനൂരില്‍ നിന്നും സര്‍വ്വീസ് ആരംഭിക്കുന്ന ദീര്‍ഘ ദൂര ബസുകള്‍ ഇനി മുതല്‍ ആനയറ വഴിയും, വിമാനത്തിന്റെ സമയക്രമം അനുസരിച്ച് അതു വഴിയും സര്‍വ്വീസ് നടത്തും. എന്നാല്‍ എംസി റോഡ് വഴി പോകുന്ന ബസുകള്‍ ആനയറ ആക്കുളം ഉള്ളൂര്‍ കേശവദാസപുരം, വെഞ്ഞാറമൂട് വഴിയും, ആനയറ കഴക്കൂട്ടം വെട്ടുറോഡ്, വെഞ്ഞാറമൂട് വഴിയും സര്‍വ്വീസ് ഉണ്ടാകും, ഇതിന് പുറമെ പാപ്പനംകോട് നിന്നും പുറപ്പെടുന്ന ബസുകള്‍ പാപ്പനംകോട് തമ്പാനൂര്‍ ബേക്കറി പാളയം, കേശവദാസപുരം വഴിയും സര്‍വ്വീസ് ഉണ്ടാകുമെന്നും സിഎംഡി അറിയിച്ചു. ചടങ്ങില്‍ നാറ്റ്പാക്ക് ഡയറക്ടര്‍ ഡോ. സാംസണ് മാത്യു, കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ജനറല്‍ മാനേജര്‍ കെ വി രാജേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
RELATED STORIES
വളര്‍ത്തുനായയെ പിടിച്ച കരടിക്കെതിരേ നിന്ന് യുവാവ് (വീഡിയോ)
23 Dec 2024 6:06 AM GMTപ്രീമിയര്‍ ലീഗില്‍ കുതിപ്പ് തുടര്‍ന്ന് ലിവര്‍പൂള്‍; ലാ ലിഗയില്‍ റയല്‍...
23 Dec 2024 5:53 AM GMTവിജയരാഘവന് തെറ്റായൊന്നും പറഞ്ഞിട്ടില്ല: പി കെ ശ്രീമതി
23 Dec 2024 5:43 AM GMTഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMT