Latest News

കെഎസ്ആര്‍ടിസിയുടെ മൂന്നാര്‍-പെരിന്തല്‍മണ്ണ ഉല്ലാസയാത്ര പുനരാരംഭിക്കുന്നു

കെഎസ്ആര്‍ടിസിയുടെ മൂന്നാര്‍-പെരിന്തല്‍മണ്ണ ഉല്ലാസയാത്ര പുനരാരംഭിക്കുന്നു
X

പെരിന്തല്‍മണ്ണ: കെഎസ്ആര്‍ടിസി മലപ്പുറം ഡിപ്പോയില്‍ നിന്ന് ആരംഭിച്ച് വന്‍ ഹിറ്റായ കെഎസ്ആര്‍ടിസിയുടെ മൂന്നാര്‍-പെരിന്തല്‍മണ്ണ ഉല്ലാസ യാത്ര പുനരാരംഭിക്കുന്നു. ഉല്ലാസ യാത്രയുടെ ആദ്യ സംഘം തിങ്കളാഴ്ച പെരിന്തല്‍മണ്ണയില്‍ നിന്ന് പുറപ്പെടും.

തിങ്കളാഴ്ച രാവിലെ 10.30ന് പെരിന്തല്‍മണ്ണ ഡിപ്പോയില്‍ നിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം മൂന്നാറിലെത്തും. മൂന്നാര്‍ സബ് ഡിപ്പോയില്‍ നിറുത്തിയിട്ട എ.സി സ്ലീപ്പര്‍ ബസുകളിലാണ് താമസസൗകര്യമൊരുക്കുക. മികച്ച സൗകര്യങ്ങളോട് കൂടിയ ബാത്ത് റൂമുകളും ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെയാണ് കാഴ്ച കാണല്‍. വൈകിട്ട് 6:30 മടക്കയാത്ര. പുലര്‍ച്ചയോടെ പെരിന്തല്‍മണ്ണ ഡിപ്പോയിലെത്തും. പെരിന്തല്‍മണ്ണയില്‍ നിന്ന് സൂപ്പര്‍ എക്‌സ്പ്രസ് സെമി സ്ലീപ്പറിലാണ് യാത്ര. ഒരാള്‍ക്ക് 1,200 രൂപയാണ് നിരക്ക്. താമസത്തിനുള്ള ചാര്‍ജും സൈറ്റ് സീയിംഗ് ബസിനുള്ള ചാര്‍ജും അടക്കമാണിത്. ഭക്ഷണ ചെലവ് യാത്രക്കാര്‍ വഹിക്കണം.

പെരിന്തല്‍മണ്ണയില്‍ നിന്നും ആരംഭിക്കുന്ന ഉല്ലാസ യാത്രയുടെ ആദ്യ ട്രിപ്പ് വിജയമായാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും 9048848436, 9544088226, 9745611975.

Next Story

RELATED STORIES

Share it