Latest News

കുവൈത്തില്‍ വിദേശികള്‍ക്ക് പ്രവേശന നിരോധനം

എല്ലാ ആഘോഷ പരിപാടികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.

കുവൈത്തില്‍ വിദേശികള്‍ക്ക് പ്രവേശന നിരോധനം
X

കുവൈത്ത് സിറ്റി : കുവൈത്തില്‍ വിദേശികള്‍ക്ക് ഞായറാഴ്ച ( ഫെബ്രുവരി 7 ) മുതല്‍ രണ്ടാഴ്ചക്കാലം പ്രവേശന നിരോധനം ഏര്‍പ്പെടുത്തി. അടിയന്തര മന്ത്രിസഭാ യോഗത്തിനു ശേഷം സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മുസറം ആണു ഇക്കാര്യം അറിയിച്ചത്. ഗാര്‍ഹിക തൊഴിലാളികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സ്വദേശികളുടെ ഏറ്റവും അടുത്ത വിദേശികളായ ബന്ധുക്കള്‍ എന്നിവരെ തീരുമാനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


മന്ത്രിസഭാ യോഗത്തില്‍ എടുത്ത മറ്റു പ്രധാന തീരുമാനങ്ങള്‍ ഇവയാണ്, ഹെല്‍ത്ത ക്ലബുകള്‍, സലൂണുകള്‍ മുതലായവ ഈ മാസം അവസാനം വരെ പൂര്‍ണ്ണമായും അടച്ചു പൂട്ടും. റെസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനം കാലത്ത് 5 മണി മുതല്‍ വൈകീട്ട് 8 മണി വരെയായി പരിമിതപ്പെടുത്തി. എന്നാല്‍ വൈകീട്ട് 8 മണിക്ക് ശേഷം ഹോം ഡെലിവറി സേവനം അനുവദിക്കും.ഫാര്‍മസികളും ഭക്ഷ്യ വില്‍പന കേന്ദ്രങ്ങളും, ജം ഇയ്യകളും ഒഴികെയുള്ള മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം വൈകീട്ട് 8 മണി വരെയായി പരിമിതപ്പെടുത്തി. ഷോപ്പിഗ് മാളുകളുടെ പ്രവര്‍ത്തന സമയം വൈകീട്ട് 5 മണി വരെയായി പരിമിതപ്പെടുത്തി.എല്ലാ ആഘോഷ പരിപാടികള്‍ക്കും നിരോധനം ഏര്‍പ്പെടുത്തി.


വിദേശ രാജ്യത്ത് നിന്നും കുവൈത്തില്‍ എത്തുന്നവര്‍ക്ക് ഒരാഴ്ച കാലം ഹോട്ടലുകളില്‍ നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തി.ഇതിന്റെ ചെലവ് യാത്രക്കാരന്‍ സ്വന്തമായി വഹിക്കണം. ഫെബ്രുവരി 21 മുതലാണ് ഹോട്ടലുകളില്‍ ഒരാഴ്ച കാലത്തെ നിര്‍ബന്ധിത ക്വറന്റൈന്‍ വ്യവസ്ഥ പ്രാബല്യത്തില്‍ വരിക. ചെറുകിട, ഇടത്തരം സംരംഭകരുടെ വായ്പാ തിരിച്ചടവ് ഒരു വര്‍ഷത്തേക്ക് നിര്‍ത്തിവച്ചു. വിമാനത്താവളം അടച്ചു പൂട്ടല്‍, ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്തല്‍ മുതലായ കര്‍ശന നടപടികളിലേക്ക് തല്‍ക്കാലം പോകേണ്ടതില്ലെന്നും മന്ത്രി സഭാ യോഗത്തില്‍ തീരുമാനമായി.




Next Story

RELATED STORIES

Share it