Latest News

കുവൈത്ത്: വിദേശത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കുവൈത്ത്: വിദേശത്ത് വാക്‌സിന്‍ സ്വീകരിച്ചവരുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
X

കുവൈത്ത് സിറ്റി: വിദേശത്തുവച്ച് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച കുവൈത്ത് സ്വദേശികളുടെയും പ്രവാസികളുടെയും രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ആരോഗ്യമന്ത്രാലത്തിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ലിങ്ക് വഴി വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

സിവില്‍ ഐഡി, ഇമെയില്‍, വിലാസം എന്നിവ അപ് ലോഡ് ചെയ്താല്‍ മെയിലിലേക്ക് വണ്‍ടൈം വെരിഫിക്കേഷന്‍ കോഡ് അയച്ചുതരും. ഇത് നല്‍കി മറ്റ് വ്യക്തിപരമായ വിവരങ്ങളും ചേര്‍ത്ത് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാം.

വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ 500 കെബിയില്‍ കൂടാത്ത പിഡിഎഫും അപ് ലോഡ് ചെയ്യണം. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാവാന്‍ മൂന്ന് ദിവസം വേണ്ടിവരും പബ്ലിക് ഹെല്‍ത്ത് ഡിപാര്‍ട്ട്‌മെന്റാണ് രജിസ്‌ട്രേഷന്‍ അപ്രൂവല്‍ നല്‍കുക.

ഇമ്യൂണ്‍ ആപ്ലിക്കേഷനില്‍ നിന്ന് തുടര്‍ വിവരങ്ങള്‍ ലഭിക്കും. കുവൈത്തില്‍ കുത്തിവയ്‌പ്പെടുത്തവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇതുവഴിയാണ് ലഭിക്കുക.

Next Story

RELATED STORIES

Share it