- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭൂരഹിതരായ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ഭൂമി; ഇടുക്കി ജില്ലയിലുള്ളവര്‍ ഇപ്പോള്‍ അപേക്ഷിക്കണം
ഇടുക്കി: ഇടുക്കി ജില്ലയിലെ പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ട ഭൂരഹിതരെ കണ്ടെത്തി ഭൂമി വിതരണം നടത്തുന്നതിന് ഭൂരഹതിരും 10 സെന്റില്‍ താഴെ മാത്രം പട്ടയഭൂമിയുള്ളവരുമായ പട്ടികവര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. മുന്‍പ് അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളവരും അപേക്ഷ ഒരിക്കല്‍ കൂടി സമര്‍പ്പിക്കേണ്ടതാണ്.
ഭൂരഹിതര്‍, ഏറ്റവും കുറവ് ഭൂമിയുള്ളവര്‍ എന്നിങ്ങനെ തരം തിരിച്ചാണ് ഗുണഭോക്താക്കളുടെ മുന്‍ഗണന നിശ്ചയിക്കുന്നത്. അപേക്ഷാ ഫോം പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട്, അടിമാലി, മൂന്നാര്‍, മറയൂര്‍ െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളലും അടിമാലി െ്രെടബല്‍ ഡവലപ്‌മെന്റ് ഓഫീസിലും തൊടുപുഴ മിനിസിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫിസിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം അപേക്ഷകന്റെ ജാതി, വരുമാനം, അപേക്ഷകന് ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതിപ്രകാരം ഭൂമി ലഭ്യമായിട്ടില്ലെന്നും നിലവില്‍ ഭൂമി ഇല്ലെന്നുമുള്ള ബന്ധപ്പെട്ട വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ് പകര്‍പ്പ് എന്നിവ സഹിതം 2021 നവംബര്‍ 30നകം പൂമാല, ഇടുക്കി, കട്ടപ്പന, പീരുമേട്, അടിമാലി, മൂന്നാര്‍, മറയൂര്‍ െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളിലോ അടിമാലി െ്രെടബല്‍ ഡവലപ്‌മെന്റ് ഓഫിസിലോ തൊടുപുഴ മിനിസിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ഐ.റ്റി.ഡി. പ്രോജക്ട് ഓഫിസിലോ സമര്‍പ്പിക്കേണ്ടതാണ്. പൂര്‍ണ്ണമായി പൂരിപ്പിക്കാത്തതും ആവശ്യമായ സാക്ഷ്യപത്രങ്ങള്‍ ഇല്ലാത്തതുമായ അപേക്ഷകള്‍ നിരസിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 04862 222399. ലഭിക്കുന്ന അപേക്ഷകള്‍ ജനകീയകമ്മറ്റി, ഊരുകൂട്ടം എന്നിവയുടെ പരിശോധനക്കും, ശുപാര്‍ശക്കും ശേഷം പൊതുജനങ്ങളില്‍ നിന്നുള്ള ആക്ഷേപങ്ങള്‍ കൂടി പരിശോധിച്ച ശേഷം ജില്ലാമിഷന്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണ്.
RELATED STORIES
ക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT