Latest News

ഭൂമാഫിയ പിടിമുറുക്കുന്നു; ഷില്ലോങ്ങില്‍ നിന്ന് സിഖുകാരെ ഒഴിപ്പിക്കുന്നതിനെതിരേ പഞ്ചാബ് ഉപമുഖ്യമന്ത്രി

ഭൂമാഫിയ പിടിമുറുക്കുന്നു; ഷില്ലോങ്ങില്‍ നിന്ന് സിഖുകാരെ ഒഴിപ്പിക്കുന്നതിനെതിരേ പഞ്ചാബ് ഉപമുഖ്യമന്ത്രി
X

ഛണ്ഡീഗഢ് : ഷില്ലോങ്ങില്‍ താമസിക്കുന്ന സിഖുകാരെ ഒഴിപ്പിക്കാനുള്ള മേഘാലയ സര്‍ക്കാരിന്റെ നീക്കത്തിനെതിരേ ശക്തമായ പ്രതികരണവുമായി പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദര്‍ സിംഗ് രന്ധാവ.

വിഷയം കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

രണ്ട് വര്‍ഷം മുമ്പ് ഷില്ലോങിലെ സിഖുകാരെ ഒഴിപ്പിക്കാനുള്ള നീക്കം നടന്നപ്പോള്‍ രന്ധാവ ഷില്ലോങിലെത്തുകയും അത്തരം നീക്കങ്ങള്‍ നടന്നാല്‍ ശക്തമായ തീരിയില്‍ പ്രതിരോധിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.

തമെ ലിയു മലോംഗില്‍ നിന്ന് സിഖുകാരെ ഒഴിപ്പിക്കാനുള്ള ശുപാര്‍ശ ചെയ്യാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു.

സിഖുകാരെ കുടിയൊഴിപ്പിക്കുന്നത് അനീതിയാണെന്നും ഭൂമാഫിയയുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു ശുപാര്‍ശ നടപ്പാക്കാനൊരുങ്ങുന്നതെന്നും രന്ധാവ ആരോപിച്ചു.

200ഓളം വര്‍ഷമായി ഷില്ലോങില്‍ ജീവിക്കുന്ന സിഖുകാരുടെ സിവില്‍ അധികാരം ഏത് വിധേനെയും സംരക്ഷിക്കപ്പെടണമെന്നും അതിനുവേണ്ടി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സര്‍ക്കാര്‍ ഈ നീക്കത്തില്‍ നിന്ന് പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേഘാലയയില്‍ ജീവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സുരക്ഷിതത്വബോധം ഉണ്ടാക്കുന്നതില്‍ ബിജെപി നേതൃത്വം നല്‍കുന്ന മേഘാലയയിലെ എന്‍ഡിഎ സര്‍ക്കാര്‍ പരാജയപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. യുപിയിലും ജമ്മു കശ്മീരിലും സംഭവിക്കുന്നതും സമാനമായ കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

2019 ജൂണിലാണ് രന്ധാവയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പ്രശ്‌നത്തില്‍ ഇടപെടുന്നതിന്റെ ഭാഗമായി ഷില്ലോങിലെ ഗുരുദ്വാര നാനാക് ഡര്‍ബാര്‍ സന്ദര്‍ശിച്ചത്.

Next Story

RELATED STORIES

Share it