- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷക അക്രമം ക്രിമിനല്‍ വിളയാട്ടം; രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം
കറുത്ത കുപ്പായക്കാരെ ഭയന്നാണ് സംസ്ഥാനത്തെ പൊലീസ് കഴിയുന്നതെന്ന പരിഹാസവും ജനയുഗം ഉയര്‍ത്തുന്നുണ്ട്.
കോഴിക്കോട്: വഞ്ചിയൂര്‍ കോടതിയില്‍ സിറാജ് ദിനപത്രത്തിലെ ക്യാമറാമാന്‍ ഉള്‍പ്പെടെയുള്ളവരെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്ത സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം. മാധ്യമ ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്തത് ക്രിമിനല്‍ സംഘത്തിന്റെ വിളയാട്ടം ആണെന്ന് 'ജനയുഗം' മുഖപ്രസംഗത്തില്‍ പറയുന്നു. ക്രിമിനല്‍ സ്വഭാവമുള്ള അഭിഭാഷകരെ പേടിച്ച് സഹജീവികള്‍ കഴിയുന്ന അവസ്ഥയാണുള്ളത്. കറുത്ത കുപ്പായക്കാരെ ഭയന്നാണ് സംസ്ഥാനത്തെ പൊലീസ് കഴിയുന്നതെന്ന പരിഹാസവും ജനയുഗം ഉയര്‍ത്തുന്നുണ്ട്. നിയമസഭയും മേല്‍ക്കോടതികളും അടിയന്തരമായി ഇടപെടണമെന്നും മുഖപത്രം ചൂണ്ടിക്കാട്ടുന്നു.
മജിസ്‌ട്രേറ്റുമാരെ ഉള്‍പ്പെടെ ക്രിമിനല്‍ മാഫിയ അധിക്ഷേപിക്കുന്നുവെന്ന് മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. വഞ്ചിയൂരില്‍ ഗുരുതരമായ പ്രശ്‌നം നിലനില്‍ക്കുകയാണ്. ഇന്നലത്തേതും നിയമത്തോടുള്ള വെല്ലുവിളിയും കോടതിയലക്ഷ്യവും ക്രിമിനലിസവുമാണ്. സന്നദ് സ്വീകരിക്കുമ്പോള്‍ അഭിഭാഷകര്‍ ചെയ്യുന്ന പ്രതിജ്ഞയുടെ ലംഘനമാണ് ഇത്തരം സംഭവങ്ങള്‍. ജനങ്ങള്‍ക്ക് നീതിതേടാനുള്ള ആദ്യപടി അഭിഭാഷകരാണ്. മധ്യസ്ഥരായ ഇവരില്‍ ചിലര്‍ ഗുണ്ടകളും ക്രിമിനലുകളുമായി നിലകൊള്ളുന്നത് ആ സമൂഹത്തിനും കോടതികള്‍ക്കും അപമാനമാകുന്നു. സാമൂഹികപ്രതിബദ്ധത മറന്നുകൊണ്ടുള്ള പലരുടെയും പിന്തുണയാണ് ക്രിമിനല്‍മാഫിയയ്ക്ക് വളമാവുന്നത്. ഇത് അനുവദിക്കാനാവില്ലെന്നും സുപ്രീം കോടതിവരെയുള്ള മേല്‍ക്കോടതികളും നിയമ നിര്‍മ്മാണസഭയും ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടേണ്ട സാഹചര്യമുണ്ടെന്നും മുഖപ്രസംഗം ആവശ്യപ്പെടുന്നുണ്ട്.
RELATED STORIES
ഹേമ കമ്മിറ്റി റിപോര്‍ട്ട്: നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്ഐടിക്ക്...
27 Nov 2024 8:23 AM GMTപകര്‍പ്പവകാശം ലംഘിച്ചു; നയന്‍താരയ്ക്കെതിരേ ഹൈക്കോടതിയില്‍ ഹരജി നല്കി...
27 Nov 2024 8:10 AM GMTസ്വര്‍ണ വില വീണ്ടും ഉയര്‍ന്നു
27 Nov 2024 7:35 AM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ...
27 Nov 2024 7:29 AM GMTക്ലാസ് മുറിയില്‍ തോക്കും കിടക്കയും;100 അധ്യാപകരെ പുറത്താക്കി ബിഹാര്‍
27 Nov 2024 7:20 AM GMTനവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി
27 Nov 2024 6:35 AM GMT