- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'അലസ ജീവിതപ്രേമി'; ജസ്റ്റിസ് സിറിയക് ജോസഫിനെതിരേ വീണ്ടും കെ ടി ജലീല്‍
കോഴിക്കോട്; ജസ്റ്റിസ് സിറിയക് ജോസഫിനെതിരേ വീണ്ടും ആഞ്ഞടിച്ച് മുന്‍ മന്ത്രി കെ ടി ജലീല്‍ . 'അലസ ജീവിത പ്രേമി 'ശമ്പളവും ആനുകൂല്യവും പറ്റിയത് കോടികള്‍!! വിധി പറഞ്ഞതോ ഏഴേഏഴ്! എന്ന് ശീര്‍ഷകത്തോടെ എഴുതിയ ഫേസ് ബുക്ക് കുറിപ്പിലൂടെയാണ് ജലീല്‍ ലോകായുക്ത ജഡ്ജി സിറിയക് ജോസഫിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ ജസ്റ്റിസ് സിറിയക് ജോസഫിനെതിരേ ജലീല്‍ ആക്രമണം നടത്തിയിരുന്നു.
ഇത്തവണ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല പ്രസിദ്ധീകരിച്ച ജസ്റ്റിസ് വേഴ്‌സസ് ജുഡീഷ്യറി എന്ന ഗ്രന്ഥത്തിലെ പരാമര്‍ശങ്ങള്‍ ഉദ്ധരിച്ചാണ് ജലീല്‍ ലോകായുക്ത മേധാവിയ്‌ക്കെതിരേ ആക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. ജസ്റ്റിസ് സിറിയക് ജോസഫ് വിധിപ്രസ്താവിക്കുന്നതില്‍ പിന്നിലാണെന്നും കോടികള്‍ ശമ്പളം വാങ്ങിയിട്ടും തന്നെ ഏല്‍പ്പിച്ച ജോലി ചെയ്യാത്തയാളാണ് അദ്ദേഹമെന്നുമാണ് ജലീല്‍ പറയുന്നത്. അതിനു തെളിവായി പുസ്തകത്തിലെ വാചകങ്ങള്‍ ഉദ്ധരിക്കുകയും ചെയ്തിരിക്കുന്നു.
കഴിഞ്ഞ ദിവസം പാപത്തിന്റെ ശമ്പളം വരുന്നതേയുള്ളൂവെന്ന് പറഞ്ഞ് മറ്റൊരു കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. അഭയ കേസില്‍ ജസ്റ്റിസ് സിറിയക് ജോസഫ് അനധികൃതമായി ഇടപെട്ടതിന്റെ വിവരങ്ങളാണ് അദ്ദേഹം പങ്കുവച്ചിരുന്നത്.
ഫേസ് ബുക്ക് കുറിപ്പില്‍ നിന്ന്;
ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച ജസ്റ്റിസ് വേഴ്‌സസ് ജുഡീഷ്യറി എന്ന പുസ്തകത്തില്‍ സുധാംഷു രന്‍ജന്‍ എഴുതുന്നു: 'ദീര്‍ഘകാലമായി വിധിപറയാതെ നീട്ടിവച്ചു കൊണ്ടിരിന്ന കേസുകളില്‍ തീര്‍പ്പു കല്‍പ്പിക്കാതെ ഒരു കേസും ജസ്റ്റിസ് സിറിയക് ജോസഫിന്റെ ബെഞ്ചില്‍ ലിസ്റ്റ് ചെയ്യില്ലെന്ന് അദ്ദേഹം കേരള ഹൈക്കാടതി ജഡ്ജിയായിരിക്കെ, അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജവഹര്‍ ലാല്‍ ഗുപ്ത താക്കീത് ചെയ്തിരുന്നു. ഡല്‍ഹി ഹൈക്കോടതിയില്‍ ന്യായാധിപനായ സമയത്തും വിധിപ്രസ്താവിക്കാത്ത ന്യായാധിപന്‍ എന്ന വിചിത്ര വിശേഷണം അദ്ദേഹം നേടിയിരുന്നു. എന്നിട്ടും ഉത്തര്‍ഖണ്ഡിലെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം സ്ഥാനക്കയറ്റം നേടി. പിന്നീട് കര്‍ണാടകയിലും അതേ പദവിയില്‍ എത്തിപ്പെട്ടു. അപ്പോഴും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി അതുപോലെ തന്നെ തുടര്‍ന്നു.
ഇതെല്ലാമായിരുന്നിട്ടും സൂപ്രിംകോടതിയിലേക്ക് ജസ്റ്റിസ് സിറിയക് ജോസഫിന് സ്ഥാനക്കയറ്റം നല്‍കി. 2008 ജൂലൈ 7 മുതല്‍ 2012 ജനുവരി 27 വരെയുള്ള (മൂന്നര വര്‍ഷം) സേവനകാലയളവില്‍ വെറും ഏഴ് വിധിപ്രസ്താവമാണ് അദ്ദേഹം തയ്യാറാക്കിയത്. കൂടാതെ 309 വിധിന്യായത്തിലും 135 ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചെങ്കിലും അവയെല്ലാം എഴുതി തയ്യാറാക്കിയത് അദ്ദേഹമുള്‍പ്പെട്ട ബെഞ്ചിലെ മറ്റു ജഡ്ജിമാരായിരുന്നു.
ഒരു വിധി പോലും എഴുതാതെ ജസ്റ്റിസ് സിറിയക് ജോസഫ് വിരമിക്കുമെന്ന് കോടതി വരാന്തകളില്‍ പിറുപിറുപ്പ് ഉയര്‍ന്ന അവസാനനാളുകളിലാണ് മേല്‍പ്പറഞ്ഞ ഏഴ് വിധിന്യായങ്ങളും അദ്ദേഹം തയ്യാറാക്കിയത്. അലസജീവിത പ്രേമിയായി വിരമിച്ച ശേഷവും അദ്ദേഹത്തിന് എന്‍എച്ച്ആര്‍സി (ദേശീയ മനുഷ്യാവകാശ കമ്മീഷന്‍) അംഗത്വം സമ്മാനിക്കുകയായിരുന്നു'(പേജ് 260).
RELATED STORIES
കോണ്‍ഗ്രസിനെ ഇന്‍ഡ്യ സഖ്യത്തില്‍ നിന്നു പുറത്താക്കാന്‍...
26 Dec 2024 10:44 AM GMTമകന് ട്രാന്‍സ്ജെന്‍ഡറിനെ വിവാഹം കഴിക്കാന്‍ ആഗ്രഹം; മാതാപിതാക്കള്‍...
26 Dec 2024 10:00 AM GMTനന്ദിഗ്രാമില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മൃതദേഹം കണ്ടെത്തി;...
26 Dec 2024 9:41 AM GMTതൊഴില്‍ അന്വേഷിക്കുന്ന യുവാക്കളെ മോദി ഭരണകൂടം അടിച്ചമര്‍ത്തുന്നു:...
26 Dec 2024 9:26 AM GMTക്രമസമാധാനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാല്ല:...
26 Dec 2024 9:04 AM GMTഉത്തര്‍പ്രദേശില്‍ ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട്...
26 Dec 2024 8:02 AM GMT