World

ഗസയിലെ ആക്രമണം ഇസ്രായേലിന്റെ ഭീരുത്വം വെളിപ്പെടുത്തുന്നു: പ്രിയങ്ക ഗാന്ധി

ഗസയിലെ ആക്രമണം ഇസ്രായേലിന്റെ ഭീരുത്വം വെളിപ്പെടുത്തുന്നു: പ്രിയങ്ക ഗാന്ധി
X

ന്യൂഡല്‍ഹി: ഗസയില്‍ 130 കുഞ്ഞുങ്ങളടക്കം നിരപരാധികളായ 400 പേരുടെ കൂട്ടക്കൊല നടത്തിയതിലൂടെ മനുഷ്യത്വം എന്നത് തങ്ങള്‍ക്ക് ഒന്നുമല്ലെന്നാണ് ഇസ്രായേല്‍ തെളിയിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി. ഗസ്സയിലെ ആക്രമണം ഇസ്രായേലിന്റെ ഭീരുത്വം വെളിപ്പെടുത്തുന്നുവെന്നും പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.

സത്യത്തെ അഭിമുഖീകരിക്കാന്‍ കഴിയാത്ത അവരുടെ ദൗര്‍ബല്യത്തെയും കഴിവില്ലായ്മയെയും ആണ് ഈ ആക്രമണത്തിലൂടെ നമുക്ക് കാണാന്‍ സാധിക്കുന്നത്. പാശ്ചാത്യ ഭരണാധികാരികള്‍ ഫലസ്തീന്‍ ജനതയുടെ ഈ വംശഹത്യയെ അംഗീകരിച്ച് അതിനോട് യോജിച്ചാലും നിരവധി ഇസ്രായേലികള്‍ അടക്കമുള്ള ലോക ജനതയുടെ മനസാക്ഷി ഫലസ്തീനകള്‍ക്കൊപ്പമാണ്. സങ്കല്‍പിക്കാനാകാത്ത ദുരിതമേറ്റുവാങ്ങിയാലും ഫലസ്തീന്‍ ജനതയുടെ ധീരത നിലനില്‍ക്കുമെന്നും പ്രിയങ്ക പറഞ്ഞു.

താല്‍ക്കാലിക വെടിനിര്‍ത്തല്‍ അവസാനിപ്പിച്ച് മുന്നറിയിപ്പില്ലാതെ ഗസക്കു നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ 413 പേരാണ് കൊല്ലപ്പെട്ടത്. നിരവധി സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടും. 660ലേറെ പേര്‍ക്ക് പരിക്കേറ്റു. ഗസയുടെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണം തുടരുന്നതിനൊപ്പം കരയാക്രമണത്തിനുള്ള ഒരുക്കങ്ങളും ഇസ്രായേല്‍ ആരംഭിച്ചിട്ടുണ്ട്.



Next Story

RELATED STORIES

Share it