Latest News

മുഖ്യമന്ത്രിക്കെതിരേ മൊഴി: കസ്റ്റംസ് നീക്കത്തിനെതിരെ മേഖലാ ഓഫിസുകളിലേക്ക് നാളെ എല്‍ഡിഎഫ് മാര്‍ച്ച്

മുഖ്യമന്ത്രിക്കെതിരേ മൊഴി: കസ്റ്റംസ് നീക്കത്തിനെതിരെ മേഖലാ ഓഫിസുകളിലേക്ക് നാളെ എല്‍ഡിഎഫ് മാര്‍ച്ച്
X

തിരുവനന്തപുരം: കസ്റ്റംസിന്റെ വഴിവിട്ട നീക്കം ആരോപിച്ച് നാളെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കസ്്റ്റംസ് മേഖലാഓഫിസുകളിലേക്ക് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തും. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ മുഖ്യമന്ത്രിയെയും എല്‍ഡിഎഫ് സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള രാഷ്ട്രീയ കളിയാണ് കസ്റ്റംസ് നടത്തുന്നതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

ജയിലില്‍ കിടക്കുന്ന ഒരു പ്രതിയുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ബിജെപിയുടെയും യുഡിഎഫിന്റെയും രാഷ്ട്രീയ പ്രചാരണം കസ്റ്റംസ് ഏറ്റെടുത്തിരിക്കുകയാണ്. എല്‍ഡിഎഫിനെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ കഴിയില്ലെന്ന് ബോദ്ധ്യമായപ്പോഴാണ് മ്ലേഛമായ ഈ നീക്കം കസ്റ്റംസ് നടത്തുന്നതെ്ന്നും അദ്ദേഹം പറഞ്ഞു.

പ്രതികളിലൊരാള്‍ മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ പറഞ്ഞതാണെന്ന രീതിയില്‍ മാസങ്ങള്‍ക്ക് ശേഷം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഹൈക്കോടതിയില്‍ കസ്റ്റംസ് പ്രസ്താവന നല്‍കുന്നതിന്റെ ഉദ്ദേശം പകല്‍ പോലെ വ്യക്തമാണ്. ഇത് പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവുമാണെന്ന് സിപിഎമ്മും പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ കുറച്ചു കാലമായി ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിയ അടിസ്ഥാന രഹിത ആരോപണങ്ങള്‍ കോടതികളില്‍ പ്രസ്താവനകളും സത്യവാങ്മൂലങ്ങളുമായി എഴുതി കൊടുക്കുന്ന പണിയാണ് ഇ.ഡിയും കസ്റ്റംസും സിബിഐയും ചെയ്യുന്നതെന്നും പ്രസ്ഥാവനയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it