Latest News

എസ്ഡിപിഐ പ്രവർത്തകനെ മുസ്ലിം ലീഗ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചു

എസ്ഡിപിഐ പ്രവർത്തകനെ മുസ്ലിം  ലീഗ് പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചു
X

മംഗലം (മലപ്പുറം) : എസ്ഡിപിഐ പ്രവർത്തകനെ മുസ് ലിം ലീഗുകാർ വെട്ടി പരിക്കേൽപ്പിച്ചു. ആശാൻ പടി കോതപ്പറമ്പ് കുപ്പൻ്റെ പുരക്കൽ അഷ്കറിനാണ് വെട്ടേറ്റത്. തലയ്ക്കും കൈകൾക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. തവനൂർ മണ്ഡലത്തിലെ മംഗലം ആശാൻ പടിയിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം.

മുസ് ലിം ലീഗ് തവനൂർ മണ്ഡലം നേതാവ് റാഫിയും സഹോദരങ്ങളും സുഹൃത്തുക്കളും അടക്കം പത്തോളം പേരാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്ന് പറയപ്പെടുന്നു. ഗുരുതരമായി പരിക്കേറ്റ അഷ്കറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലുകൾ അടക്കം തകർന്നിട്ടുള്ളതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

Next Story

RELATED STORIES

Share it