Latest News

മണ്ണാർക്കാട്ട് തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി

മണ്ണാർക്കാട്ട് തോട്ടത്തിൽ പുള്ളിപ്പുലിയെ ചത്തനിലയിൽ കണ്ടെത്തി
X

പാലക്കാട്: വനാതിര്‍ത്തിയോട് ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ തോട്ടത്തില്‍ പുള്ളിപ്പുലിയെ ചത്തനിലയില്‍ കണ്ടെത്തി. വനത്തോട് ചേര്‍ന്ന് വെട്ടുകുന്നേല്‍ വിടി ചാക്കോ എന്ന വ്യക്തിയുടെ തോട്ടത്തിലാണ് മൂന്നുദിവസം പഴക്കമുള്ള പുലിയുടെ ജഡം കണ്ടെത്തിയത്. പാലക്കയം ഫോറസ്റ്റ് സ്‌റ്റേഷനു കീഴില്‍ പൂഞ്ചോല മാന്തോണി പരിസരത്താണ് സംഭവം.

അഞ്ചുവയസ് പ്രായംതോന്നിക്കുന്ന പുലിയാണ് ചത്തതെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ അറിയിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ. വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ ചൊവ്വാഴ്ച ഉച്ചയോടെ നടക്കും.

Next Story

RELATED STORIES

Share it