Latest News

അവയവദാനത്തിൽ പണമിടപാട് കണ്ടെത്തിയാൽ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കും: ആരോഗ്യമന്ത്രി

അവയവദാനത്തിൽ പണമിടപാട് കണ്ടെത്തിയാൽ സ്വകാര്യ ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കും: ആരോഗ്യമന്ത്രി
X

തിരുവനന്തപുരം: അവയവദാനത്തില്‍ പണം ഇടപാട് കണ്ടെത്തിയാല്‍ സ്വകാര്യ ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. വ്യക്തികള്‍ തുറന്നു പറയാത്തിടത്തോളം കാലം ഇടനിലക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ കഴിയില്ല. നിലവില്‍ ഇത്തരം പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അതേസമയം, അവയവമാഫിയ സംബന്ധിച്ച വാര്‍ത്തകള്‍ വന്നതോടെ അവയവദാതാവിനെ ലഭിക്കാത്ത സാഹചര്യമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും സഭയില്‍ പറഞ്ഞു. അവയവക്കടത്തില്‍ പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. വിശദമായ അന്വേഷണം നടന്നുവരികയാണ്. നെടുമ്പാശ്ശേരി കേസില്‍ 13 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍ അനുമതിയില്ലാതെ അവയവ കൈമാറ്റം നടന്നതായി കണ്ടെത്തിയിട്ടില്ല. അവയവ ദാതാക്കളായി നിരവധി പേര്‍ വിദേശത്ത് പോയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

Next Story

RELATED STORIES

Share it