Latest News

ലൈഫ് മിഷൻ: തൃശൂർ ജില്ലയിൽ 7530 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയായി

ലൈഫ് മിഷൻ: തൃശൂർ ജില്ലയിൽ 7530 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയായി
X

തൃശൂർ: ജില്ലയിൽ ലൈഫ് മിഷൻ പദ്ധതി വഴി നിർമ്മാണം പൂർത്തിയാക്കിയത് 7530 ഭവനങ്ങൾ. 2017 - 2018 സാമ്പത്തിക വർഷത്തിൽ അപേക്ഷ ക്ഷണിച്ച് പദ്ധതിയിൽ ഉൾപ്പെട്ടവയാണ് പൂർത്തിയായത്. രണ്ടും മൂന്നും ഘട്ടങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നു.

ലൈഫ് മിഷൻ രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ 5066 ഭവനങ്ങളുടെ നിർമ്മാണം പൂർത്തിയായി. ഇതിൽ ഗ്രാമസഭ സർവ്വേയിലൂടെ 5407 അപേക്ഷകർ അർഹത നേടി. രേഖാപരിശോധനയിലൂടെ 5178 ഗുണഭോക്താക്കളാണ് കരാറിൽ ഏർപ്പെട്ടത്. ബാക്കിയുള്ള 112 ഭവനങ്ങൾ പൂര്‍ത്തീകരണഘട്ടത്തില്‍ നില്‍ക്കുന്നു.

മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ 9266 അപേക്ഷകരാണ് ഭൂരഹിതരായി കണ്ടെത്തിയത്. ഇതിൽ സര്‍ക്കാര്‍ ധനസഹായത്തോടെയും സ്വന്തമായും സ്ഥലം ലഭ്യമായവര്‍-2694 ഗുണഭോക്താക്കൾ. കരാറില്‍ ഏര്‍പ്പെട്ടത് 2396 പേർ.1640 ഗുണഭോക്തക്കളുടെ ഭവന നിർമ്മാണം പൂര്‍ത്തീകരിച്ചു. 756 ഭവനങ്ങളുടെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.

രണ്ടാം ഘട്ടത്തിൽ എസ് സി/എസ് ടി വകുപ്പിൽ നിന്ന് 2009ല്‍ കൂട്ടിച്ചേര്‍ത്ത ഭൂമിയുളള ഭവനരഹിതരിൽ

അര്‍ഹരായവര്‍ 1654 പേരാണ്. കരാറില്‍ ഏര്‍പ്പെട്ടത് 1216. ഇതിൽ ഭവന നിർമ്മാണം പൂര്‍ത്തീകരിച്ചത് 824 ഗുണഭോക്താക്കൾ. പൂര്‍ത്തീകരണ ഘട്ടത്തില്‍ നില്‍ക്കുന്നത് 392 ഭവനങ്ങളാണ്.

2017 - 2018 സാമ്പത്തിക വർഷത്തിൽ അപേക്ഷ ക്ഷണിച്ചതിൽ പല കാരണങ്ങളാൽ അർഹത പട്ടികയിൽ ഉൾപ്പെടാതെ പോയ ഗുണഭോക്താക്കളാണ് ലൈഫ് 2020 ലിസ്റ്റിൽ പരിഗണിച്ചത്. ഭൂമിയുളള ഭവനരഹിതരില്‍ അര്‍ഹരായ ജനറല്‍ വിഭാഗം -21077, കരാറില്‍ ഏര്‍പ്പെട്ട ജനറല്‍ വിഭാഗം-67 പേർ, അര്‍ഹരായ പട്ടികജാതി വിഭാഗം-6587 , പട്ടികജാതി വിഭാഗത്തിൽ കരാറിൽ ഏർപ്പെട്ടത്-41 പേർ, അർഹരായ പട്ടികവര്‍ഗ വിഭാഗം -193, മത്സ്യതൊഴിലാളി വിഭാഗം -613, കരാറില്‍ ഏര്‍പ്പെട്ട മത്സ്യതൊഴിലാളി വിഭാഗം-6,

ലൈഫ് മിഷൻ 2020 ലിസ്റ്റിൽ ആകെ ഉൾപ്പെട്ട ഗുണഭോക്താക്കൾ 28470 പേരാണ്. കരാറിൽ ഏർപ്പെട്ട ആകെ കുടുംബങ്ങൾ-114. ലിസ്റ്റിൽ 5013 പേർ അതിദരിദ്ര വിഭാഗത്തിലാണ്. ഇതിൽ കരാറില്‍ ഏര്‍പ്പെട്ടവർ 6 പേർ. ലൈഫ് 2020 മൂന്നാം ഘട്ട ലിസ്റ്റില്‍ ഭൂരഹിത ഭവനരഹിതരില്‍ 21768 പേർ അർഹരായി. ജനറല്‍-15152, പട്ടികജാതി-6127, പട്ടികവര്‍ഗം-72, മത്സ്യതൊഴിലാളി-417,

Next Story

RELATED STORIES

Share it