- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തെരുവുകച്ചവടക്കാര്‍ക്ക് വായ്പാപദ്ധതി: യുപിയും മധ്യപ്രദേശും വായ്പാ വിതരണത്തില്‍ ഒന്നു രണ്ടും സ്ഥാനങ്ങളില്‍
ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം മൂലം തൊഴില്‍ നഷ്ടപ്പെട്ട വഴിയോരക്കച്ചവടക്കാര്‍ക്ക് ജീവിതമാര്‍ഗം കരുപ്പിടിപ്പിക്കുന്നതിനുവേണ്ടി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആത്മനിര്‍ഭര്‍ നിധി 2020 വഴി വായ്പ വിതരണം ചെയ്തതില്‍ ഒന്നാം സ്ഥാനത്ത് ഉത്തര്‍പ്രേദശ്. മധ്യപ്രദേശും തെലങ്കാനയും ഗുജറാത്തുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
2020 ജൂണ് ഒന്നാം തിയ്യതി ആരംഭിച്ച പദ്ധതി വഴി ഒരാള്‍ക്ക് 10,000 രൂപവരെയാണ് പലിശ സബ്‌സിഡിയോടെ വായ്പ അനുവദിക്കുന്നത്. കൃത്യമായി തിരിച്ചടയ്ക്കുന്നവര്‍ക്കും തിരിച്ചടവ് ഡജിറ്റലയി നല്‍കുന്നവര്‍ക്കും പ്രത്യേക ഇളവുകള്‍ നല്‍കാനും തീരുമാനിച്ചിരുന്നു.
ഒക്ടോബര്‍ 27ാം തിയ്യതിക്കുള്ളില്‍ 2.51 ലക്ഷം പേര്‍ക്ക് ഈ സ്‌കീം വഴി പണം അനുവദിക്കുമെന്ന് ഉത്തര്‍പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 27ാം തിയ്യതി പ്രധാനമന്ത്രി വഴിയോരക്കച്ചവടക്കാരെ അഭിസംബോധന ചെയ്യുന്നുണ്ട്.
യുപിയില്‍ 6,22,167 അപേക്ഷകളാണ് ലഭിച്ചത്. അതില്‍ 3,46,150 അപേക്ഷകള്‍ സ്വീകരിച്ചു. അതില്‍ 2,26,728 പേര്‍ക്ക് വായ്പ അനുവദിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ വായ്പ അനുവദിച്ച 10 നഗരങ്ങളുടെ പട്ടികയില്‍ ഏഴും ഉത്തര്‍പ്രേദശിലാണ്.
ഗാസിയാബാദ്, കാണ്‍പൂര്‍, വാരണാസി, ലഖ്‌നോ തുടങ്ങിയ നഗരങ്ങളാണ് മുന്നില്‍. ഇന്‍ഡോര്‍, ഭോപ്പാല്‍, ഹൈദരാബാദ് തുടങ്ങിയ സംസ്ഥാനങ്ങള്‍ അഞ്ചു മുതലുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്നു.
മധ്യപ്രദേശാണ് ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്, 1.25 ലക്ഷം, തെലങ്കാന(53,777), ഗുജറാത്ത് (18,747), ആന്ധ്രപ്രദേശ്(15,992), മഹാരാഷ്ട്ര(13,021), ഛത്തിസ്ഗഢ് (8,993), തമിഴ്‌നാട്(8,389), ജാര്‍ഖണ്ട് (6,414), രാജസ്ഥാന്‍(5,533)- എന്നിങ്ങനെയാണ് മറ്റ് സ്ഥാനങ്ങള്‍.
RELATED STORIES
ഹെല്‍മെറ്റില്ലെങ്കില്‍ പെട്രോള്‍ ഇല്ലെന്ന് ലൈന്‍മാനോട് പമ്പ്...
15 Jan 2025 1:43 PM GMTജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ ഒരു കോടി...
15 Jan 2025 1:06 PM GMTവയോധികന് തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍
15 Jan 2025 12:57 PM GMT'ഇവിടെ ആര്‍ക്കും അസുഖങ്ങള്‍ വരരുത് ' ഉത്തരവിട്ട് മേയര്‍
15 Jan 2025 12:20 PM GMTജനങ്ങളുടെ ആശങ്കകളെ ഗൗരവത്തോടെ കാണുന്നു; വനനിയമഭേദഗതി ഉപേക്ഷിച്ചെന്ന്...
15 Jan 2025 12:08 PM GMTനിലമ്പൂരില്‍ നാളെ എസ്ഡിപിഐ ഹര്‍ത്താല്‍; കാട്ടാന ആക്രമണത്തില്‍ ആദിവാസി...
15 Jan 2025 11:53 AM GMT