- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഫാഷിസ്റ്റ് തകര്‍ച്ചയുടെ തുടക്കമാണ് തദ്ദേശ തിരഞ്ഞെടുപ്പിലെ എസ്ഡിപിഐയുടെ മുന്നേറ്റമെന്ന് തുളസീധരന്‍ പള്ളിക്കല്‍
കുമ്പള: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സാമ്പ്രദായിക സംഘടനകളെ അദ്ഭുതപ്പെടുത്തി എസ്ഡിപിഐ നേടിയ വിജയം ഫാഷിസത്തിന്റെ തകര്‍ച്ചയുടെ സൂചനയാണെന്ന് എസ്ഡിപിഐ ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. സംഘപരിവാരത്തെ പരാജയപ്പെടുത്തുന്നതില്‍ ഇടത് വലത് മുന്നണികള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നും സാമ്പത്തിക സംവരണത്തിലെ ഇരുമുന്നണികളുടെയും ഇരട്ടതാപ്പ് ജനങ്ങള്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ്ഡിപിഐ ജനപ്രതിനിധികളെ അനുമോദിക്കുന്നതിനുവേണ്ടി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി കുമ്പളയില്‍ സംഘടിപ്പിച്ച സ്വീകരണ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനപ്രതിനിധികളെ ആരിക്കാടിയില്‍ നിന്ന് ആനയിച്ചാണ് സ്വീകരണ സ്ഥലമായ കുമ്പളയിലെത്തിച്ചത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍സലാം അധ്യക്ഷത വഹിച്ചു. മംഗലാപുരം ജില്ലാ സെക്രട്ടറി അഷ്‌റഫ് മന്‍ചി, ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, ഹമീദ് ഹൊസങ്കടി, അന്‍വര്‍ അരിക്കാടി, ഖമറുന്നിസ മുസ്തഫാ, മുബാറക്ക് കടംബാര്‍ എന്നിവര്‍ സംസാരിച്ചു.
മണ്ഡലം നേതാക്കളായ അന്‍സാര്‍ ഹൊസങ്കടി, ഗഫൂര്‍ നായന്മാര്‍മൂല, മൂസ ഈച്ചിലിങ്കാല്‍, വിമന്‍ ഇന്ത്യ ജില്ലാ പ്രസിഡന്റ് ഖമറുല്‍ ഹസീന, കാംപസ് ഫ്രണ്ട് ജില്ല പ്രസിഡന്റ് കബീര്‍ ബ്ലാര്‍ക്കോട്, എസ്ഡിടിയു ജില്ലാ പ്രസിഡന്റ് അഷ്‌റഫ് കോളിയടുക്ക എന്നിവര്‍ സംബന്ധിച്ചു.
RELATED STORIES
തടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMTഇരിട്ടി സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്ത്തകന്...
22 Dec 2024 9:01 AM GMTപനിബാധിച്ച് കുവൈത്തില്‍ ചികില്‍സയിലായിരുന്ന യുവതി മരിച്ചു
22 Dec 2024 8:29 AM GMTപാലക്കാട് വിദ്യാര്‍ഥികളുടെ ക്രിസ്മസ് ആഘോഷം തടഞ്ഞ മൂന്ന് വിശ്വഹിന്ദു...
22 Dec 2024 7:29 AM GMTബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്‍സ...
22 Dec 2024 6:52 AM GMT