Latest News

മധ്യപ്രദേശ്: മതംമാറ്റനിരോധന നിയമം പ്രബല്യത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 23 കേസുകള്‍

മധ്യപ്രദേശ്: മതംമാറ്റനിരോധന നിയമം പ്രബല്യത്തില്‍ വന്ന് ഒരു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 23 കേസുകള്‍
X

ഭോപ്പാല്‍: മതംമാറ്റനിരോധന നിയമം പ്രാബല്യത്തില്‍ വന്ന് ഒരു മാസം പിന്നിടുമ്പോള്‍ മധ്യപ്രദേശില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 23ആയി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രതന്നെയാണ് ഈ വിവരം പുറത്തുവിട്ടത്.

കഴിഞ്ഞ മാസമാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍ മതസ്വാതന്ത്ര്യ ഓര്‍ഡിന്‍സ്, 2020 എന്ന പേരില്‍ നിയമം കൊണ്ടുവന്നത്. നിര്‍ബന്ധപൂര്‍വം മതംമാറ്റുക, പണത്തിനുവേണ്ടി മതം മാറുക, മറ്റ് താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മതം മാറുക തുടങ്ങിയ പ്രവണതകളെ നിരോധിക്കാനായാണ് മതംമാറ്റ നിരോധന നിയമം കൊണ്ടുവന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. അതനുസരിച്ച് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരതേ പത്ത് വര്‍ഷം വരെ തടവും പിഴയും വിധിക്കാവുന്നതാണ്.

ഭോപ്പാല്‍ ഡിവിഷനിലാണ് കൂടുതല്‍ കേസുകള്‍. ഏഴ് കേസുകള്‍. ഇന്‍ഡോറില്‍ 5, ജബല്‍പൂര്‍, റേവാ, ഗ്വാളിയോര്‍ എന്നിവിടങ്ങളില്‍ 4 ഉം കേസുകളാണ് ഉള്ളത്.

മറ്റിതര മാര്‍ഗങ്ങളിലൂടെ മതംമാറ്റുന്നത് ഗൗരവമായ കുറ്റകൃത്യമാണെന്നും അത് തടയേണ്ടത് അത്യാവശ്യമാണെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. ഇത്തരം നിയമങ്ങള്‍ രാജ്യത്താകമാനം കൊണ്ടുവരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മതംമാറ്റ നിരോധന നിയമം മുസ്‌ലിംകളെ തടവറയ്ക്കുള്ളിലാക്കുന്ന നീക്കത്തിന്റെ ഭാഗമാണെന്നാണ് പൊതുവിലയിരുത്തല്‍.

Next Story

RELATED STORIES

Share it