Big stories

താജികിസ്താനില്‍ ഭൂചലനം; 7.2 തീവ്രത രേഖപ്പെടുത്തി

താജികിസ്താനില്‍ ഭൂചലനം; 7.2 തീവ്രത രേഖപ്പെടുത്തി
X

ദുഷാന്‍ബെ: കിഴക്കന്‍ താജികിസ്താനില്‍ ഭൂചലനമുണ്ടായതായി ചൈന ഭൂകമ്പ നെറ്റ്‌വര്‍ക്ക് സെന്റര്‍ അറിയിച്ചു. അതേസമയം, യുഎസ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പ്രകാരം 6.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. പ്രാദേശിക സമയം പുലര്‍ച്ചെ 5.37 ന് 20.5 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ചെറിയ പര്‍വത നഗരമായ മുര്‍ഗോബില്‍ നിന്ന് ഏകദേശം 67 കിലോമീറ്റര്‍ അകലെ അഫ്ഗാനിസ്താന്റെയും ചൈനയുടെയും അതിര്‍ത്തിയിലുള്ള അര്‍ധ സ്വയംഭരണ കിഴക്കന്‍ മേഖലയായ ഗോര്‍ണോബദക്ഷാന്‍ പ്രദേശത്തിനടുത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഭൂചലനത്തിന് 20 മിനിറ്റിനുശേഷം പ്രദേശത്ത് 5.0 തീവ്രതയുള്ള തുടര്‍ചലനവും തുടര്‍ന്ന് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടു. ഭൂകമ്പമുണ്ടായ പ്രദേശം ജനസാന്ദ്രത കുറവുള്ളതും ഉയരം കൂടിയ പാമിര്‍ പര്‍വതനിരകളാല്‍ ചുറ്റപ്പെട്ടതുമാണ്. താജികിസ്താനിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നായ സാരെസ് തടാകം സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. സാരെസ് തടാകത്തിന് പിന്നില്‍ പാമിര്‍ പര്‍വതങ്ങളില്‍ ആഴത്തിലുള്ള പ്രകൃതിദത്ത അണക്കെട്ട് നിലവിലുണ്ട്. അണക്കെട്ട് തകര്‍ന്നാല്‍ അതിന്റെ അനന്തരഫലങ്ങള്‍ വിനാശകരമായിരിക്കും.

Next Story

RELATED STORIES

Share it